കര്‍ഷകത്തൊഴിലാളി യൂണിയന്‍ ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി

കാഞ്ഞങ്ങാട്:സാമൂഹ്യ ക്ഷേമപെന്‍ഷന്‍ നല്‍കാനുള്ള ഉത്തരവാദിത്വത്തില്‍ നിന്നും പിന്മാറുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് കേരള കര്‍ഷക തൊഴിലാളി യൂണിയന്‍(കെ എസ് കെ ടി യു)സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.നിരവധി ആളുകള്‍ പങ്കെടുത്ത് കാഞ്ഞങ്ങാട് പട്ടണത്തില്‍ നിന്നും പ്രകടനം ആരംഭിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ ധര്‍ണ്ണ സംസ്ഥാന കമ്മിറ്റിയുടെ ജില്ല യൂണിയന്‍ ജില്ലാ ട്രഷറര്‍ പള്ളിക്കൈ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ഏരിയാസെക്രട്ടറി വി സുകുമാരന്‍ അധ്യക്ഷനായി. നീലേശ്വരം ഏരിയ സെക്രട്ടറി കെ സതീശന്‍, ജില്ല വൈസ് പി എ ശകുന്തള എന്നിവര്‍ സംസാരിച്ചു. പലതടി ഏരിയ സെക്രട്ടറി എം സി മാധവന്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!