കോട്ടപ്പാറ: മടിക്കൈ പഞ്ചായത്ത് ഹിന്ദു ഏകതാ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം കൂട്ടയോട്ടം സംഘടിപ്പിച്ചു.
അമ്പലത്തറയില്‍ ഓണററി റിട്ട.സുബൈദാര്‍ മേജര്‍ പി.രാധാകൃഷ്ണന്‍ ചെറുതാനം സംഘാടകസമിതി ചെയര്‍മാന്‍ ബിനോജ് കോട്ടപ്പാറക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കോട്ടപ്പറയില്‍ സമാപിച്ചു. സ്ത്രീകളടക്കം നൂറിലധികം പേര്‍ പങ്കെടുത്തു.15 നാണ് കോട്ടപ്പാറയില്‍ ഹിന്ദു ഏകതാ സമ്മേളനം നടക്കുന്നത്.
