ഉന്നതികളെ ഇരുട്ടിലാക്കുന്ന പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധ ജ്വാല

വെളരിക്കുണ്ട് ആവുളളക്കോട് ഉന്നതിയില്‍ ബഹുമാനപ്പെട്ട ജനകീയ എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വികസന ഫണ്ടില്‍ നിന്ന് കിനാനൂര്‍ കരിന്തളം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ അഭ്യര്‍ത്ഥനപ്രകാരം അനുവദിച്ച മിനി ഹൈമാസ് ലൈറ്റിന് കഴിഞ്ഞ ഭരണസമിതി അംഗീകാരം നല്കി ജില്ലാ കലക്ടര്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പഞ്ചായത്തിന്റെ നിരാക്ഷേപപത്രത്തിനായ് വന്ന അപേക്ഷ പഞ്ചായത്ത് ബോര്‍ഡ് അജണ്ടയില്‍ ഉള്‍പ്പെടുത്താതെ നിരവധി തവണ മാറ്റി വെച്ച് കൊണ്ട് ഹൈമാസ് ലൈറ്റിന്റെ പ്രവൃത്തി തുടങ്ങുന്നതിന് അനുമതി നിഷേധിച്ച പഞ്ചായത്ത് ഭരണസമിതിക്കെതിരെ ആവുള്ളക്കോട് ഉന്നതിയില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധം രേഖപെടുത്തി. ഡി സി സി ജനറല്‍ സെക്രട്ടറി ഹരിഷ് പി നായര്‍ ഉല്‍ഘാടനം ചെയ്തു.വാര്‍ഡ് പ്രസിഡണ്ട് ജേക്കബ് പുതുക്കേരി അദ്ധ്യക്ഷത വഹിച്ചു. ഊര് മൂപ്പന്‍ സത്യാ മധു സ്വാഗതം പറഞ്ഞു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് മനോജ് തോമസ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പര്‍ ഷൈലജകൃഷ്ണന്‍ പ്രതിഷേധ ജ്വാലയ്ക്ക് നേതൃത്വം നല്കി.നേതാക്കളായ ജോസ് പനക്കാത്തോട്ടം,, മധുപാലയില്‍, സുരേഷ് ജോണ്‍ എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!