കാഞ്ഞങ്ങാട്:ഒരേസമയം കാഞ്ഞങ്ങാടിന് ആവേശവും വിസ്മയവും പകര്‍ന്നു നല്‍കി മെന്റലിസ്റ്റ് അനന്തു ലൈവ് ഷോ. കലാസാംസ്‌കാരിക മേഖലയില്‍ 21 വര്‍ഷക്കാലമായി കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആയിരത്തോളം അംഗങ്ങള്‍ ഉള്ള സാംസ്‌കാരിക കൂട്ടായ്മയായ കാഞ്ഞങ്ങാട് ആര്‍ട്ട് ഫോറം പ്രതിമാസ പരിപാടികളുടെ ഭാഗമായാണ് ഓരോ നിമിഷവും വിസ്മയങ്ങള്‍ പകര്‍ന്നു നല്‍കി മെന്റലിസ്റ്റ് അനന്തുവിന്റെ ലൈവ് ഷോ നടന്നത്. എക്‌സ്പീരിയന്‍സ് ദ ഇംപോസിബിള്‍ എന്ന പേരില്‍ ആലാമിപള്ളി രാജ് റസിഡന്‍സിയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന ലൈവ് ഷോ നിരവധി ആളുകളുടെ പങ്കാളിത്തത്തില്‍ നടന്നത്. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ പരിപാടി വീക്ഷിക്കാനെത്തിയ ആളുകളെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തിയാണ് അനന്തു കാണികളെ ആവേശവും ആകാംക്ഷയും സമ്മാനിച്ച പ്രകടനങ്ങള്‍ നടത്തിയത്. അതോടൊപ്പം ക്ലാസിക്കല്‍ ഡാന്‍സ്,ഗാനാലാപനം തുടങ്ങിയ പരിപാടികളും നടന്നു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച് ദിനേശന്‍ ഐ എ എസ് വിശിഷ്ട അതിഥിയായി ഉപഹാരങ്ങള്‍ നല്‍കി.ആര്‍ട്ട് ഫോറം പ്രസിഡണ്ട് വി സുരേഷ് മോഹന്‍ അധ്യക്ഷനായി. സെക്രട്ടറി ചന്ദ്രന്‍ ആലാമി പള്ളി, ട്രഷറര്‍ കെ സുരേന്ദ്രന്‍ മറ്റു എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.മെമ്പര്‍മാര്‍, പൊതുജനങ്ങള്‍ തുടങ്ങി ആയിരത്തിലധികം ആളുകള്‍ പങ്കാളികളായി.
