വൃക്കരോഗികള്‍ക്ക് വലിയ ആശ്വാസം; ചിത്താരി ഡയാലിസിസ് സെന്ററിന് 100 ഡയാലിസിസ് സംഭാവന നല്‍കി ചിത്താരിയിലെ സിംഗപ്പൂര്‍ ഫാമിലി

കാഞ്ഞങ്ങാട്: ചിത്താരി: പാവപ്പെട്ട വൃക്കരോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്ത് വരുന്ന ചിത്താരി ഡയാലിസിസ് സെന്ററിലെ രോഗികള്‍ക്ക് കാരുണ്യഹസ്തവുമായി ചിത്താരിയിലെ പരേതനായ സിംഗപ്പൂര്‍ കുഞ്ഞാമദിന്റെ കുടുംബം മുന്നോട്ട് വന്നു.

പരിശുദ്ധ റംസാന്‍ മാസത്തില്‍ ഡയാലിസിസ് സെന്ററിന്റെ ധനസമാഹരണ പദ്ധതിയുടെ ഭാഗമായി 100 ഡയാലിസിസിനാവശ്യമായ ചെലവ് ഏറ്റെടുത്തുകൊണ്ടാണ് ഈ കുടുംബം മാതൃകാപരമായ കാരുണ്യ പ്രവര്‍ത്തനം നടത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും ഇതേപോലെ 100 ഡയാലിസിസിന്റെ ചെലവ് കുടുംബം ഏറ്റെടുത്തിരുന്നു. സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാ മസ്ജിദില്‍ നടന്ന ചടങ്ങില്‍ കുടുംബാംഗമായ റഫീഖ് പുതിയ വളപ്പ് സൗത്ത് ചിത്താരി ജമാഅത്ത് ഖത്തീബ് ഹാഫിസ് ജുനൈദ് അല്‍ ജലാലി ഉസ്താദിന് ചെക്ക് കൈമാറി.
ചടങ്ങില്‍ ഡയാലിസിസ് സെന്റര്‍ അഡ്മിന സ്‌ട്രേറ്റര്‍ ഷാഹിദ് പി വി ഡയാലിസിസ് സെന്റര്‍ യുഎഇ പ്രധിനിധി റഷീദ് കുളിക്കാട് ജമാഅത്ത് സെക്രട്ടറി ദാവൂദ് കെയു ട്രഷറര്‍ ഷറഫുദീന്‍ ബെസ്റ്റ് ഇന്ത്യ അബദുള്ള വളപ്പില്‍ ബഷീര്‍ മാട്ടുമ്മല്‍, ആസിഫ് മാട്ടുമ്മല്‍, എം കെ മുഹമ്മദ് കുഞ്ഞി, ഷാനിദ് സി എം, ഷിഹാബ് തായല്‍, റഹീം പിവി, ഷഹനാദ് പി വി എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!