കാഞ്ഞങ്ങാട്: സപ്ലൈകോ കാഞ്ഞങ്ങാട് ഡിപ്പോയുടെ കീഴില്‍ കള്ളാര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന കള്ളാര്‍ മാവേലി സ്റ്റോര്‍, സപ്ലൈകോ മാവേലി സൂപ്പര്‍ സ്റ്റോറായി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം സംസ്ഥാന ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍. അനില്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു കൃഷ്ണന്‍,കള്ളാര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ രജിത ആദ്യ വില്‍പ്പന ഉദ്ഘാടനം ചെയ്തു. റീനാ തോമസ് ( ജില്ലാ പഞ്ചായത്ത് മെമ്പര്‍), ടി.കെ. ദീപ (ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്),എം.എം സൈമണ്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്) ,നസീമ (ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍),സനിതാ ജോസഫ് ( വാര്‍ഡ് മെമ്പര്‍), പി.കെ. രാമചന്ദ്രന്‍, സന്തോഷ് വി. ചാക്കോ, രാഘവന്‍ കപ്പള്ളി, സി.ബാലകൃഷ്ണന്‍ നായര്‍, ലക്ഷ്മണഭട്ട് എച്ച്, എ.കുഞ്ഞിരാമന്‍ നായര്‍ ,സുബൈര്‍ പി.കെ. എന്നിവര്‍ സംസാരിച്ചു.കാഞ്ഞങ്ങാട് ഡിപ്പോ മാനേജര്‍ സപ്ലൈകോ എം. രവീന്ദ്രന്‍ സ്വാഗതവും. ജില്ലാ സപ്ലൈ ഓഫീസര്‍ജി. മാധവന്‍ പോറ്റി നന്ദിയും പറഞ്ഞു
