കാഞ്ഞങ്ങാട്: രാഷട്രീയ സ്വയം സേവക സംഘത്തിന്റെ ജന്മശതാബ്ദിയുടെ ഭാഗമായി ഭാരതത്തിലെ എല്ലാ പഞ്ചായത്തുകളിലും ഹിന്ദു ഏകതാ സമ്മേളനങ്ങള്‍ നടന്നുവരികയാണ്. കേരളത്തിലെയും ഏകദേശം എല്ലാ പഞ്ചായത്തുകളിലും ഹിന്ദു സമ്മേളനങ്ങള്‍ നടന്നു കഴിഞ്ഞു. മടിക്കൈ പഞ്ചായത്ത് ഹിന്ദു ഏകതാ
സമ്മേളനം മാര്‍ച്ച് 15ന് കോട്ടപ്പാറയില്‍ വെച്ചാണ് നടക്കുന്നത്. ഇതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം മാര്‍ച്ച് 10ന് കൂട്ടയോട്ടവും 12 ന്
മടിക്കൈ പഞ്ചായത്തിലെ പ്രധാനപ്പെട്ട 15 ഓളം കേന്ദ്രങ്ങളിലൂടെ രഥയാത്രയും കടന്നു പോകുന്നുണ്ട്.കൂട്ടയോട്ടം വൈകിട്ട് 5. 30ന് മൂന്നാം മയില്‍ നിന്നും ആരംഭിച്ച കോട്ടപ്പാറയില്‍ സമാപിക്കും. രഥയാത്ര രാവിലെ 9ന് വെള്ളൂട ദുര്‍ഗ ഭഗവതി ക്ഷേത്ര പരിസരത്ത് വെച്ച് ക്ഷേത്രം മേല്‍ശാന്തി മുരളി നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ചുണ്ട, മുണ്ടോട്ട്, കാഞ്ഞിരപ്പൊയില്‍, കോതോട്ടുപാറ, മൂന്ന് റോഡ് ,എരിക്കുളം, ആലിങ്കാല്‍, അടുക്കത്ത് പറമ്പ്, കൂലോറോഡ്, മേക്കാട്ട്, കാലിച്ചാന്‍ പൊതി, പൂത്തകാല്, മടിക്കൈ അമ്പലത്തറ എന്നിവടങ്ങളില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് സമ്മേളന നഗരിയില്‍ സ്ഥാപിക്കാനുള്ള കൊടിമരവും നിരവധി ഇരുചക്രവാഹനയുടെ അകമ്പടികളുടെ കൂടി കല്യാണ്‍റോഡ്, മാവുങ്കാല്‍ വഴി കോട്ടപ്പാറയില്‍ എത്തിച്ചേരും. 15 ന് വൈകീട്ട് 3.30 മുതല്‍ നടക്കുന്ന സമ്മേളനം മാതാ അമൃതാനന്ദമയി മഠം മധൂര്‍ ബ്രഹ്മചാരി വേദവേദ്യാമൃത ചൈതന്യ, ശിവഗിരി മഠം സ്വാമി പ്രേമാനന്ദ, ശ്രീശങ്കരം സനാതന ധര്‍മ്മ പഠന കേന്ദ്രം ധര്‍മ്മപുരി മൂന്നാം മൈല്‍ ബ്രഹ്മചാരി സ്വാമി ധര്‍മ്മചൈതന്യ എന്നിവര്‍ ചേര്‍ന്ന് ദീപ പ്രോജ്വലനം നടത്തി ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി
കെ പി ഹരിദാസ് മുഖ്യപ്രഭാഷണം നടത്തും. സംഘാടകസമിതി ചെയര്മാന് ബിനോരാജ് അധ്യക്ഷനാകും.
വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെയും സ്ഥാനികരെയും, സാമുദായിക നേതാക്കളെയും പരിപാടിയില്‍ വച്ച് ആദരിക്കും. തുടര്‍ന്ന് തിരുവിതാര , കൈകൊട്ടിക്കളി, നൃത്തനൃത്തങ്ങള്‍, നാദക്കോട്ട് കടകം വനിതാ പുരക്കളി സംഘത്തിന്റെ പൂരക്കളിയും നടക്കും. വാര്‍ത്ത സമ്മേളനത്തില്‍ സംഘാടകസമിതി ചെയര്മാന് ബിനോരാജ് കോട്ടപ്പാറ, കണ്‍വീനര്‍ ടി ചന്ദ്രന് കക്കട്ടില്‍, രക്ഷാധികാരിമാരായ ടിവി ഭാസ്കരന്, പി. രാമകൃഷ്ണന് ശിവജി നഗര്‍, കെ മോഹനന് എന്നിവര്‍ സംബന്ധിച്ചു.
