സ്ത്രീസുരക്ഷയ്ക്ക് കരുത്തുപകര്‍ന്ന് കാഞ്ഞങ്ങാട് ‘നിര്‍ഭയ നിശ’; രാത്രി നടത്തം സംഘടിപ്പിച്ചു; ജില്ലാ പോലീസ് മേധാവി ഫ്‌ലാഗ് ഓഫ് ചെയ്തു

കാഞ്ഞങ്ങാട്: ലോക വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകളുടെ സുരക്ഷയും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കുന്നതിനായി കാസര്‍കോട് രാത്രി നടത്തം ശ്രദ്ധേയമായി. കാഞ്ഞങ്ങാട് നഗരത്തില്‍ നടന്ന പരിപാടിയുടെ ഫ്‌ലാഗ് ഓഫും ലോഞ്ചിംഗും ജില്ലാ പോലീസ് മേധാവി വിജയ ഭാരത് ഐപിഎസ് നിര്‍വ്വഹിച്ചു.
കാസര്‍കോട് അഡീഷണല്‍ എസ്.പി. സി.എം. ദേവദാസന്‍ അധ്യക്ഷത വഹിച്ചു. സമൂഹത്തിന്റെ വിവിധ മേഖലയിലുള്ള നിരവധി പേര്‍ പങ്കെടുത്തു. രാത്രികാലങ്ങളില്‍ ഭയമില്ലാതെ സഞ്ചരിക്കാനുള്ള സ്ത്രീകളുടെ അവകാശത്തെ ഉയര്‍ത്തിപ്പിടിച്ചായിരുന്നു ഈ കൂട്ടനടത്തം. നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫൗസിയ ഷെരീഫ്, സിനി ആര്‍ട്ടിസ്റ്റ് കുമാരി കലാഭവന്‍ നന്ദന, എഴുത്തുകാരി സി.പി. ശുഭ ടീച്ചര്‍, കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ.പി. സുരേഷ് ബാബു, നാര്‍കോട്ടിക് ഡിവൈഎസ്പി ബോസ് കെ.എ., ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ.ദിനേശ് തുടങ്ങിയവര്‍ സംസാരിച്ചു. കൂടാതെ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, കുടുംബശ്രീ, അങ്കണവാടി, വനിതാ മിത്രം തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള നൂറുകണക്കിന് വനിതകള്‍ ഈ രാത്രി നടത്തത്തിന്റെ ഭാഗമായി.
കാസര്‍കോട് വനിതാ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ അജിത സ്വാഗതവും ജനമൈത്രി ബീറ്റ് ഓഫീസര്‍ പ്രദീപന്‍ കോതോളി നന്ദിയും പറഞ്ഞു.

error: Content is protected !!