വേലാശ്വരം ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി മെമ്പര്‍ഷിപ്പ് വിതരണം ആരംഭിച്ചു

വേലാശ്വരം: നാടകനടനത്തിന്റെയും കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെയും വളര്‍ച്ച ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന വേലാശ്വരം ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ മെമ്പര്‍ഷിപ്പ് വിതരണത്തിന്റെ ഔപചാരിക ഉദ്ഘാടനം വേലാശ്വരം ഗവ. യു.പി. സ്‌കൂളില്‍ നടന്നു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി. തുളസ്സി നാടക–സിനിമ നടന്‍ എ.വി. ബാലകൃഷ്ണന് മെമ്പര്‍ഷിപ്പ് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. നാടകം സമൂഹത്തിന്റെ ചിന്തകളെയും മൂല്യങ്ങളെയും രൂപപ്പെടുത്തുന്ന ശക്തമായ കലാരൂപമാണെന്ന് ഉദ്ഘാടനം പ്രസംഗത്തില്‍ വി.വി. തുളസി പറഞ്ഞു. മനുഷ്യജീവിതത്തിലെ അനുഭവങ്ങളും വികാരങ്ങളും സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ച് ബോധവല്‍ക്കരണം നടത്താന്‍ നാടകകലക്ക് വലിയ പങ്കുണ്ടെന്നും, ഇത്തരം കലാസംഘടനകള്‍ ഗ്രാമീണ മേഖലയിലെ യുവാക്കളില്‍ കലാസ്വാദനവും സൃഷ്ടിപരമായ കഴിവുകളും വളര്‍ത്തുന്നതില്‍ നിര്‍ണായകമാണെന്നും അവര്‍ പറഞ്ഞു. ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി പ്രസിഡണ്ട് കെ.വി. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. പ്രകാശന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി എം.വി. രവീന്ദ്രന്‍ നന്ദിയും രേഖപ്പെടുത്തി. പി. കൃഷ്ണന്‍ സംസാരിച്ചു.
പ്രാദേശിക കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയും വൈവിധ്യങ്ങ ളാ കലാരൂപങ്ങളെ ജനങ്ങളിലേക്കു കൂടുതല്‍ വ്യാപിപ്പിക്കുകയും ചെയ്യുന്നതിന് സൊസൈറ്റി വിവിധ കലാപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 

error: Content is protected !!