ബേക്കല്‍: അലുമിനിയം ലേബര്‍ കോണ്ട്രാക്റ്റ് അസോസിയേഷന് ( എ എല്‍ സി എ ) കാസര്‍കോട്ജില്ലാ വാര്‍ഷിക സമ്മേളനം ബേക്കല്‍ ഓക്സ് റസിഡന്‍സി ഹാളില്‍ നടന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി സന്തോഷ് മുതുവറ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുരേന്ദ്രന് പാണം ത്തോട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ ജയകുമാരന്‍ നന്ദിയോട് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിയും , ജില്ലാ നീരിക്ഷനുമായ അനില്‍കുമാര്‍ കണ്ണൂര്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹാരിസ് ജില്ലാ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറര്‍ രതീഷ് പള്ളിക്കര വരവ് ചിലവ് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് മാരായ സന്തോഷ് കുമാര്‍ കെ.കെ അബ്ദുള്‍ ഗഫൂര്‍ പൊന്നാനി, ജില്ലാ വൈസ് പ്രസിഡന്റ്മാരായ വിനോദ് കീച്ചേരി, ശ്രീജിത്ത് എരുമ ക്കുളം, ജില്ലാ സെക്രട്ടറിമാരായ സോണി ജോണ്‍ , വിജിത്ത് വെള്ളരിക്കുണ്ട് , മുന്‍ സംസ്ഥാന സെക്രട്ടറി എം.എം. പ്രേംകുമാര്‍ , ദിനേശന് ടി.കെ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി സുജിത്ത് അമ്പങ്ങാട് സ്വാഗതവും, വിശ്വനാഥന് പാലക്കുന്ന് നന്ദിയും പറഞ്ഞു. അലുമിനിയം ഫാബ്രിക്കേഷന്‍ റോ മെറ്റീരിയലുകളുടെ അനിയന്ത്രി തമായ വില വര്‍ദ്ധനയില്‍ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരണമെന്ന് കാസര്‍ഗോഡ് ജില്ലാ എ ഐ സി എ വാര്‍ഷിക കണ്വെന്ഷന് പ്രമേയത്തിലുടെ സര്‍ക്കാറിനോടാവശ്യപ്പെട്ടു.
