കീക്കാന്‍ : രാമചന്ദ്ര റാവു മെമ്മോറിയല്‍ ഗവണ്‍മെന്റ് യുപി സ്‌കൂള്‍ കീക്കാനിലെ അക്കാദമിക മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയ എട്ട് പ്രോജക്ടുകളുടെ ഉദ്ഘാടനം നടന്നു. ഒമ്പതുമാസം കൊണ്ട് നാല് ഘട്ടങ്ങളിലായാണ്
അക്കാദമിക മാസ്റ്റര്‍ പ്ലാനിലെ മുപ്പത്തിരണ്ട് പദ്ധതികള്‍ ഈ വിദ്യാലയത്തില്‍ നടപ്പിലാക്കിയത്. ധ്വനി വായനശാല, വൃന്ദാവനകീക്കാന്‍, വിവിധകൂട്ടായ്മകള്‍, സന്നദ്ധ സംഘടനകള്‍, പൂര്‍വവിദ്യാര്‍ത്ഥി കൂട്ടായ്മകള്‍, സുമനസ്സുകള്‍, പി ടി എ, സ്റ്റാഫ് , എസ്എംസി മദര്‍ പി ടി എ, , കൂടാതെ ജനകീയ ഇടപെടല്‍ എന്നിവയിലൂടെയാണ് 32 ഓളം പദ്ധതികള്‍ ഈ വിദ്യാലയത്തില്‍ നടപ്പിലാക്കിയത്. ആകര്‍ഷകമായ പ്രവേശന കവാടം, വെര്‍ട്ടിക്കല്‍ഗാര്‍ഡന്‍, ജൈവവൈവിധ്യ ഉദ്യാനവും സെല്‍ഫി പോയിന്റും ആകര്‍ഷകമായ സ്റ്റേജും അശോകസ്തംഭം ഉള്‍പ്പെട്ടകൊടിമരവും, വിപുലമായ ലൈബ്രറി, ഇന്റേണല്‍ പെര്‍ഫോമന്‍സ് ഏരിയ, ചുമരില്‍ ചിത്രംവര , സ്മാര്‍ട്ട് ക്ലാസ് മുറികള്‍ എന്നിവയൊക്കെ നടപ്പിലാക്കിയ പദ്ധതികളില്‍ എടുത്ത് പറയേണ്ടവയാണ്. ഇപ്പോള്‍പൂര്‍ത്തീകരിച്ച എട്ട് പദ്ധതികള്‍ സ്‌പോണ്‍സര്‍മാര്‍ തന്നെയാണ് ഉദ്ഘാടനം ചെയ്തത് എന്നതും ഈ വിദ്യാലയത്തെവ്യത്യസ്തമാക്കുന്നു.
വാഷ് ഏരിയക്ക് മികച്ച മേല്‍ക്കൂര, കിണറും പരി സരവും നവീകരണം, ശാസ്ത്രലാബ്, സാമൂഹ്യശാസ്ത്ര ലാബ് എന്നിവയുടെ നവീകരണം, ചുമരില്‍ ചിത്രം വര, ഇന്റേണല്‍ പെര്‍ഫോമന്‍സ് ഏരിയയിലേക്ക് മികച്ച സൗണ്ട് സിസ്റ്റം, കുട്ടികളുടെ കായിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ബാഡ്മിന്റണ്‍ കോര്‍ട്ടും മിനി ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ടും എന്നിവയാണ് നാലാം ഘട്ടത്തില്‍ ഉദ്ഘാടനം ചെയ്ത എട്ട് പദ്ധതികള്‍ .
ശ്രീ പുരുഷോത്തമന്‍കിണറും പരിസരവും നവീകരണം പദ്ധതിയും എസ്.എം.സി ചെയര്‍മാന്‍ സതീഷ് കാവടി വാഷ് ഏരിയയുടെ പൂര്‍ത്തീകരിച്ച റൂഫിംഗും
സുബ്രായ മാസ്റ്റര്‍ നവീകരിച്ച ലാബുകളും കാര്‍ത്തിക്ക് പെര്‍ഫോമന്‍സ് ഏരിയയിലെ സൗണ്ട് സിസ്റ്റവും റാക്വിബ് റഷീദ് ചുമരിലെചിത്രം വരയും ഇതേ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയും സംസ്ഥാന ഭിന്നശേഷി കായിക മേളയിലെ താരവുമായ ആയാസ് ബാഡ്മിന്റണ്‍, മിനി ബാസ്‌ക്കറ്റ്‌ബോള്‍ എന്നീ കോര്‍ട്ടുകളും ഉദ്ഘാടനം ചെയ്തു.
ഏപ്രില്‍, മെയ് മാസങ്ങളില്‍പുതിയ നാല് പദ്ധതികള്‍ കൂടി പൂര്‍ത്തീകരിച്ച് അടുത്ത അധ്യയന വര്‍ഷം മുതല്‍ കൂടുതല്‍ മികച്ച ഭൗതികസൗകര്യത്തോടെ അക്കാദമിക മികവ് ഒന്നുകൂടി മികച്ചതാക്കുക എന്നതാണ് ലക്ഷ്യമെന്ന് പ്രഥമ അധ്യാപകന്‍ ദിലീപ് കുമാര്‍ കെ. എം.പദ്ധതി വിശദീകരണത്തില്‍അറിയിച്ചു. നൂണ്‍മീല്‍ ഓഫീസര്‍ ഒ.സുധി മുഖ്യാതിഥിയായി. ഇക്കോ ക്ലബ്ബ് തയ്യാറാക്കിയ കറിവേപ്പില തോട്ടത്തിന്റെ ഉദ്ഘാനവും ശുചിത്വം സുന്ദരം എന്റെ വിദ്യാലയം എന്ന വിദ്യാലയത്തിന്റെ തനത് പദ്ധതിയുടെ ഡോക്യുമെന്റേഷന്‍ പ്രകാശനവും ഒ.സുധി നിര്‍വഹിച്ചു.പി.ടി.എ പ്രസിഡണ്ട് പ്രശാന്ത് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം പി ടി എ, പ്രസിഡണ്ട് വിമല ,സത്യന്‍ പൂച്ചക്കാട്
എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ്‌സെക്രട്ടറി ഷീന ഇ .കെ .നന്ദി പറഞ്ഞു.
