അടോട്ട് ജോളി യൂത്ത് സെന്ററിന്റെ വജ്രജൂബിലി ആഘോഷം സമാപിച്ചു

കാഞ്ഞങ്ങാട്: അടോട്ട് ജോളി യൂത്ത് സെന്ററിന്റെ വജ്രജൂബിലി ആഘോഷത്തിന്റെ സമാപനം പ്രശസ്ത സിനിമാ താരം പി പി കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ടി പി രാജേഷ് അധ്യക്ഷത വഹിച്ചു. ക്ലബിന്റെ സ്ഥാപക പ്രസിഡണ്ടായിരുന്ന പി നാരായണന്‍ അനുസ്മരണ പ്രഭാഷണം എം പൊക്ലന്‍ നടത്തി. അജാനൂര്‍ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡ് അംഗം കെ സി ശ്രീവിദ്യ, നാരായണന്‍ പള്ളിക്കാപ്പില്‍ വി വി കുഞ്ഞിക്കണ്ണന്‍, വി വി പ്രഭാകരന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിവിധ ഇനങ്ങളില്‍ എ ഗ്രേഡ് നേടിയ കുട്ടികളെ ചടങ്ങില്‍ അനുമോദിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഐ കെ പ്രദീപ് കുമാര്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ വി സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന ഗ്രാമോത്സവത്തില്‍നൃത്തകലാ പരിപാടികള്‍ അവതരിപ്പിച്ചു.

 

error: Content is protected !!