കാഞ്ഞങ്ങാട്: ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ ഹോസ്ദുര്‍ഗ് വനിതാ സബ് കമ്മിറ്റിഅന്താരാഷ്ട്ര വനിതാദിനം വിവിധ പരിപാടികളോടെ നടത്തി. കോടതി പരിസരത്ത് മധുര പലഹാര വിതരണം നടന്നു. ജെന്‍ഡര്‍ ഇക്വാലിറ്റി എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. ഒരു മണിക്കൂറില്‍ 93 മലയാളം കവിതകള്‍ എഴുതി ഗിന്നസ് റെക്കോര്‍ഡ് നേടിയ യുവ എഴുത്തുകാരി മിധുഷ മുകേഷ് ഉദ്ഘാടനം ചെയ്തു. എല്‍ എല്‍ എം പരീക്ഷയില്‍ ഗോള്‍ഡ് മെഡല്‍ നേടിയ എ ചാന്ദിനി, എഴുത്തുകാരി മിധുഷ മുകേഷ്എന്നിവരെ ആദരിച്ചു. എ ഐ എല്‍ യു വനിതാ സബ് കമ്മിറ്റി ജില്ലാ കണ്‍വീനര്‍ രേണുക ദേവി തങ്കച്ചി ,എം ചാന്ദിനി ,സീമ വിജയന്‍, എ സ്മിത എന്നിവര്‍ സംസാരിച്ചു. മേഖല കണ്‍വീനര്‍ കെ വി സൗഭാഗ്യ സ്വാഗതവും .ടി എസ് സൂര്യകുമാരി നന്ദിയും പറഞ്ഞു.
