എലി വിഷം കഴിച്ച് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു; രാവണീശ്വരം കരിപ്പാടക്കന്‍ ഹൗസിലെ പി. കുഞ്ഞിരാമന്‍ ആണ് മരിച്ചത്

കാഞ്ഞങ്ങാട്: എലി വിഷം കഴിച്ച് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. രാവണീശ്വരം കരിപ്പാടക്കന്‍ ഹൗസിലെ പി. കുഞ്ഞിരാമന്‍ (57) ആണ് മരിച്ചത്. മുന്‍ പ്രവാസിയാണ്.ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെയാണ് ഇദ്ദേഹത്തെ എലി വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി യാണ് മരണം .
ഭാര്യ: രത്‌ന. മക്കള്‍: അഭിജിത്ത്, ആഷിഷ് (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: ഇന്ദിര (അമ്പലത്തറ), നിര്‍മ്മല (രാവണീശ്വരം), സതി (മുള്ളേരിയ), ശോഭ (കൊക്കോട്ടമ്മ ), സജിത (പയ്യന്നൂര്‍), പരേതയായ ശ്യാമള.

 

error: Content is protected !!