കാഞ്ഞങ്ങാട്: പുല്ലൂര്‍ താളിക്കുണ്ട് ചെറിയ ഇടച്ചിതാനത്തിങ്കാല്‍ വയനാട്ട് കുലവന്‍ ദേവസ്ഥാനം വയനാട്ട് കുലവന്‍
തെയ്യം കെട്ട് മഹോല്‍സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. നാളെ രാവിലെ 8.47 ന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര. 10 ന് വൈകിട്ട് 6ന് കൈവീത്, തുടര്‍ന്ന് തെയ്യം കൂടല്‍, തോറ്റം.11 ന് വൈകിട്ട് 4ന് കാര്‍ന്നോന്‍ തെയ്യത്തിന്റെ വെള്ളാട്ടം. 6ന് കോരച്ചന്‍ ദൈവത്തിന്റെ വെള്ളാട്ടം. രാത്രി 8ന് കണ്ടനാര്‍ കേളന്‍ തെയ്യത്തിന്റെ വെള്ളാട്ടം അരങ്ങിലെത്തും. തുടര്‍ന്ന് ബപ്പിടല്‍ ചടങ്ങ്. രാത്രി 12 ന് വയനാട്ടുകുലവാന്‍ തെയ്യത്തിന്റെ വെള്ളാട്ടം.ഒരു മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങള്‍ . രാവിലെ 7 ന് കാര്‍ന്നോന്‍ തെയ്യം, 9ന് കോരച്ചന്‍ തൈയ്യം. 12ന് കണ്ടനാര്‍ കേളന്‍ തെയ്യം അരങ്ങിലെത്തും. വൈകിട്ട് 4ന് വയനാട്ട് കുലവന്‍ ദൈവത്തിന്റെ പുറപ്പാടും ചൂട്ടൊപ്പിക്കല്‍ ചടങ്ങും നടക്കും. തുടര്‍ന്ന് വിഷ്ണുമൂര്‍ത്തി തെയ്യം. രാത്രി 10ന് മറപിളര്‍ക്കല്‍ ചടങ്ങ്. തുടര്‍ന്ന് കൈവീത് ചടങ്ങോടെ മഹോത്സവം സമാപിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ സി. രാജന്‍ പെരിയ, ജനറല്‍ കണ്‍വീനര്‍ കെ. കുമാരന്‍ വയ്യോത്ത്, വര്‍ക്കിംഗ് ചെയര്‍മാന്‍മാരായ ടി.ഹരിഹരന്‍ വെള്ളിക്കോത്ത്, വി. സുധീര്‍ ബാബു, ട്രഷറര്‍ രാജേന്ദ്രന്‍ മധുരമ്പാടി, കോ.ഓര്‍ഡിനേറ്റര്‍ വിശ്വന്‍ വയ്യോത്ത്, കോയ്മ വി ഉണ്ണികൃഷ്ണന്‍ നായര്‍, പബ്ലിസിറ്റി ചെയര്‍മാന്‍
എ..സന്തോഷ് കുമാര്‍, കണ്‍വീനര്‍ വേണു ഗോപാലന്‍ വിഷ്ണുമംഗലം എന്നിവര്‍ സംബന്ധിച്ചു.
