മില്‍മ ‘ക്ഷീരസദനം ‘ പദ്ധതി : വീടിന്റെ താക്കോല്‍ ദാനം മാര്‍ച്ച് 11 ന് രാവിലെ 11 മണിക്ക് കരിന്തളത്ത്

കരിന്തളം: മില്‍മ ക്ഷീര സദനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കരിന്തളത്തെ എന്‍ വി ശ്യാമളയ്ക്ക് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനം മാര്‍ച്ച് 11 ന് രാവിലെ 11 മണിക്ക് കരിന്തളത്ത് വെച്ച് നടക്കും.ക്ഷീര സഹകരണ മേഖലയ്ക്ക് മാതൃകയാവുന്ന നിരവധി കര്‍ഷക ക്ഷേമ , പാലുല്‍പ്പാദന പദ്ധതികളും, ക്ഷീര സംഘം ജീവനക്കാക്കുള്ള വിവിധങ്ങളായ ക്ഷേമ പദ്ധതികളും മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ നടപ്പിലാക്കി വരികയാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും സ്വന്തമായി വാസയോഗ്യമായ വീടില്ലാത്തവരുമായ ക്ഷീരകര്‍ഷകര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്ന മില്‍മ ക്ഷീരസദനം പദ്ധതി ശ്രദ്ധേയമാണ്. 2020 ല്‍ തുടക്കം കുറിച്ച പദ്ധതിയില്‍ മലബാര്‍ മില്‍മയുടെ കീഴിലുള്ള 6 ജില്ലക ളില്‍ ഓരോ ജില്ലകളിലും ആദ്യഘട്ടത്തില്‍ രണ്ട് എന്ന നിലയില്‍ ഇതുവരെ 36 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. 202526 വര്‍ഷത്തില്‍ 6 ജില്ലയിലെ 12 ക്ഷീര കര്‍ഷകര്‍ക്ക് വീട് അനുവദിച്ചത് പ്രകാരം കാസര്‍ഗോഡ് ജില്ലയില്‍ 2 ക്ഷീര കര്‍ഷകര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്നതിനാണ് മേഖലയൂണിയന്‍ തീരുമാനിച്ചത്

അതുപ്രകാരം കാലിച്ചാമരം ക്ഷീര സംഘത്തിലെ മെമ്പര്‍ കരിന്തളത്തെ എം വി ശ്യാമളയ്ക്ക് അനുവദിച്ച വീടിന്റെ താക്കോല്‍ദാനമാണ് മാര്‍ച്ച് 11 ന് നടക്കുന്നത്.മില്‍മ ചെയര്‍മാന്‍ കെ എസ് മണി താക്കോല്‍ദാനം നിര്‍വഹിക്കും.കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് എം രാജന്‍ അധ്യക്ഷത വഹിക്കും.കഴിഞ്ഞ ഓഗസ്റ്റ് 18 ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി തന്നെയാണ് വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തതും.

 

error: Content is protected !!