കാഞ്ഞങ്ങാട്: ചരിത്രപ്രസിദ്ധമായ മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലെ നവീകരണ പുനപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവത്തോടനുബന്ധിച്ചുള്ള നിധി ശേഖരണ ഉദ്ഘാടനവും ക്ഷണപത്രിക പ്രകാശനവും ക്ഷേത്രത്തില്‍ നടന്നു. നിധി ശേഖരണ ഉദ്ഘാടനവും ക്ഷണപത്രിക പ്രകാശനവും മഹോത്സവ കമ്മിറ്റി ചെയര്‍മാന്‍ കെ. വേണുഗോപാലന്‍ നമ്പ്യാര്‍ നിര്‍വഹിച്ചു. നിധി ശേഖരണത്തിലേക്ക് ആദ്യ ഫണ്ട് സുരേഷ് ബാബു പുറവങ്കര, ആലത്തടി മലൂര്‍ തറവാട് കമ്മിറ്റി ഭാരവാഹികളായ എ. എം രാജഗോപാലന്‍, എ. എം ലോഹിതാക്ഷന്‍ നായര്‍, എ. എം. സുമംഗള, ശാരദ ജിഷ്ണു ജയദേവന്‍ എന്നിവര്‍ സംഭാവനയായി നല്‍കി. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പി. ബാബു അധ്യക്ഷത വഹിച്ചു. ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍മാരായ എന്‍. വി. ബേബിരാജ്,വി. നാരായണന്‍, എ. വി. അശോകന്‍, ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ തോക്കാനം ഗോപാലന്‍, വിവിധ സബ് കമ്മിറ്റി ഭാരവാഹികള്‍, മാതൃ സമിതി അംഗങ്ങള്‍ മറ്റ് ഭക്തജനങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ വി. എം. ജയദേവന്‍ സ്വാഗതം പറഞ്ഞു. 2026 ഏപ്രില്‍ 17 മുതല്‍ 22 വരെ ബ്രഹ്മ കലശ മഹോത്സവം നടക്കും.
