ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീ വീടിനകത്ത് മരിച്ച നിലയില്‍; ആനന്ദാശ്രമത്തിന് പിറകുവശത്ത് കൃഷ്ണകൃപയില്‍ താമസിക്കുന്ന ധനലക്ഷ്മിയാണ് മരിച്ചത്

മാവുങ്കാല്‍: ഇരുനില വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആനന്ദാശ്രമത്തിന് പിറകുവശത്തെ പ്രണവം അപ്പാര്‍ട്ട്‌മെന്റിന് സമീപത്ത് താമസിക്കുന്ന കൃഷ്ണകൃപയില്‍
ധനലക്ഷ്മി (68) യെയാണ് ഇന്ന് ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പഞ്ചായത്തിന്റെ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍ വീട്ടിലെത്തി കോളിംഗ് ബെല്‍ അടിച്ച് വാതില്‍ തുറന്നില്ല. വീട്ടിനകത്ത് നിന്നും ഈച്ചകള്‍ മുളുന്ന ശബ്ദം കേട്ട് പരിശോധിച്ചപ്പോഴാണ് മരിച്ചതായി കണ്ടത്. വിവരമറിഞ്ഞ് ഹോസ്ദുര്‍ഗ് പോലീസ് സ്ഥലത്ത് എത്തി. ഫോറന്‍സിക്ക് വിദഗ്ധര്‍ എത്തി വീട് തുറന്നാല്‍ മാത്രമേ കൂടുതല്‍ പരിശോധന സാധ്യമാകുകയുള്ളൂ. ആര്‍മി ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കൃഷ്ണന്‍ മരിച്ചതിന് ശേഷം ഇവര്‍ ഒറ്റക്കാണ് താമസിച്ചു വരുന്നത്.

 

error: Content is protected !!