മാവുങ്കാല്‍:കല്യാണം ശ്രീ മുത്തപ്പന്‍ മടപ്പുരയില്‍ 3 ദിവസങ്ങളിലായി നടന്ന തിരുവപ്പന വെളളാട്ട മഹോല്‍സവം ഭക്തിയുടെ നിറവില്‍ സമാപിച്ചു. ഇന്ന് വെളുപ്പിന് അരങ്ങിലെത്തിയ തിരുവപ്പന വെള്ളാട്ടം ദര്‍ശിക്കാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും നിരവധി വിശ്വാസികളാണ് മടപ്പുരയില്‍ എത്തിയത്. പ്രസാദ വിതരണവും അന്നദാനവും നടന്നു. തുടര്‍ന്ന് ദൈവത്തെ മലകയറ്റല്‍ ചടങ്ങോട് കൂടി കളിയാട്ട മഹോല്‍സവം സമാപിച്ചു.
