നീലേശ്വരം: ചോയ്യങ്കോട്:ഡി വൈ എഫ് ഐ കിനാനൂര്‍ മേഖലാ കമ്മറ്റി വാന്‍ ഗാര്‍ഡ് അഖില കോരള പുരുഷവനിത കമ്പവലി മത്സരം നാളെ വൈകിട്ട് 5 മണി മുതല്‍ ചോയ്യങ്കോട് ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കും. എം രാജഗോപാലന്‍ എം എല്‍ എ ഉല്‍ഘാടനം ചെയ്യും. വി.കെ.രാജന് സമ്മാനവിതരണം നടത്തും.സപ്ലിമെന്റ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം ചെയര്മാന് പാറക്കോല്‍ രാജന് നല്കി പ്രകാശനം ചെയ്തു. കെ.പി. വേണു അധ്യക്ഷനായി.പ ഞ്ചായത്ത് പ്രസിഡണ്ട് എം.രാജന്,കെ രാജന്, കെ.കുമാരന്,വി. സച്ചിന് സംസാരിച്ചു. കെ.കൃപേഷ് സ്വാഗതം പറഞ്ഞു.
