സി എച് സെന്ററിലേക്ക് സംഭവനയുമായി എസ് ടി യു ചുമട്ടു തൊഴിലാളികള്‍

അജാനൂര്‍:കത്തിനില്‍ക്കുന്ന സൂര്യന് കീഴെ റമദാന്‍ മാസത്തെ വ്രതമനുഷ്ഠിച്ച് ചുമടെടുത്ത് ലഭിച്ച കൂലിയുടെ ഒരു പങ്ക് മെട്രോ മുഹമ്മദ് ഹാജി ഡയാലിസിസ് സെന്ററിന് നേതൃത്വം നല്‍കുന്ന കാഞ്ഞങ്ങാട് സി എച്ച് സെന്ററിന് നല്‍കി ചുമട്ടു തൊഴിലാളികള്‍ മാതൃകയായി.അതിഞ്ഞാല്‍ ചുമട്ടു തൊഴിലാളി യൂണിയന്‍ എസ് ടി യു അംഗങ്ങളാണ് മാതൃകാപരമായ പ്രവര്‍ത്തനവുമായി മുന്നോട്ട് വന്നത്. 12 ഡയാലിസിസിനാവശ്യമായ 10800 രൂപ യൂണിറ്റ് പ്രസിഡന്റ് എല്‍ കെ ബദറുദ്ദീന്‍ സി എച്ച് സെന്റര്‍ വൈസ് ചെയര്‍മാനും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറുമായ ബഷീര്‍ വെള്ളിക്കോത്തിന് കൈമാറി.എ പി ഉമ്മര്‍,ബഷീര്‍ ചിത്താരി ജിദ്ദ, ഖാലിദ് അറബിക്കാടത്ത് സംബന്ധിച്ചു.അതിഞ്ഞാല്‍ യൂണിറ്റ് എസ് ടി യു കാണിച്ച മാതൃക മറ്റുള്ളവര്‍ കൂടി സ്വീകരിക്കണമെന്ന് തുക സ്വീകരിച്ച് നടത്തിയ പ്രസംഗത്തില്‍ ബഷീര്‍ അഭി പ്രായപ്പെട്ടു.

 

error: Content is protected !!