നിത്യാനന്ദ യുവജന സേവാസമിതി കുടുംബ സംഗമം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : നിത്യാനന്ദ യുവജന സേവാസമിതിയുടെ 38 വാര്‍ഷികത്തോടനുബന്ധിച്ച് കുടുംബ സംഗമം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ക്ലാസിക്കോ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ നടന്ന പരിപാടി കാഞ്ഞങ്ങാട് മുനിസിപ്പല്‍ കൗണ്‍സിലര്‍ വിശ്രീരാമന്‍ സംഗമം ഉദ്ഘാടനം ചെയ്തു. ആദ്യകാല പ്രവര്‍ത്തകര്‍ രക്ഷാധികാരികളായും യുവാക്കള്‍ നേതൃനിരയിലും പ്രവര്‍ത്തിച്ചുവരുന്ന സമിതിയുടെ നൂറില്‍പരം കുടുംബാംഗങ്ങള്‍ പരിപാടിയില്‍ സംബന്ധിച്ചു. സമിതി രക്ഷാധികാരിയും മംഗലാപുരം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബയോ ടെക്‌നോളജിയില്‍ പി. എച്ച് ഡി നേടിയ ഡോ. വിജയലക്ഷ്മിയെയും, പുതുതായി തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലറായ വി. ശ്രീരാമനയെയും ആദരിച്ചു. നാടക പ്രവര്‍ത്തകന്‍ മോഹനന്‍ മൂലക്കോത്ത് മുഖ്യാതിഥിയായി. രവീന്ദ്രന്‍ ചെറുവത്തൂര്‍ മോട്ടിവേറ്ററായി. സമിതി രക്ഷാധികാരികളായ ഗംഗാധര്‍ ജി റാവു, എം.വി. ജയദേവന്‍, കെ.പി. രാജു, ട്രഷറര്‍ സുധീര്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. സമിതി സെക്രട്ടറി ശിവകുമാര്‍ സ്വാഗതവും പ്രസിഡന്റ് സിദ്ധാര്‍ത്ഥ് നന്ദിയും പറഞ്ഞു. കലാപരിപാടികളും അരങ്ങേറി.

 

error: Content is protected !!