കാഞ്ഞങ്ങാട് : രാജ്യസേവനത്തിനായി 1981 മാര്‍ച്ച് ആറാം തീയ്യതി ഒരുമിച്ച് എന്റോള്‍ ചെയ്ത കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ അന്നത്തെ യുവാക്കള്‍ 45 വര്‍ഷത്തിന് ശേഷം നീലേശ്വരം അച്ചാംതുരത്തി ഫാല്‍ക്കണ്‍ ക്രൂയിസ് ഹൗസ് ബോട്ടില്‍ ഒത്തുചേര്‍ന്നു. ബി എസ് എഫില്‍ സര്‍വ്വീസ് ചെയ്ത കാലങ്ങളില്‍ രാജ്യത്തിന് വേണ്ടി സേവനം ചെയ്ത് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ നേടിയ യു. ചന്ദ്രന് പയ്യന്നൂര്‍, അസിസ്റ്റന്‍ഡ് കമാന്‍ഡര്‍ മാത്യു അബ്രഹാം എന്നിവരടക്കം 20 വര്‍ഷം മുതല്‍ 40 വര്‍ഷം വരെ രാജ്യസേവനം ചെയ്തവരാണ് ഒത്തുകൂടിയത്. കെ.വി.മാത്യു, യു. ചന്ദ്രന് , ഭാസ്കരന് കോഴിക്കോട്, എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഹൗസ് ബോട്ടില്‍ വെച്ച് വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. കലാപരിപാടികളും നടന്നു.
