കാണാതായ മാവുങ്കാല്‍ പുതിയ കണ്ടം സ്വദേശി ഇരിയണ്ണിയില്‍ തൂങ്ങി മരിച്ച നിലയില്‍

മാവുങ്കാൽ :കാണാതായ യുവാവ് തൂങ്ങി മരിച്ച നിലയിൽ.മാവുങ്കാൽ പുതിയകണ്ടം സ്വദേശി കുഞ്ഞിക്കണ്ണൻ, യശോദ ദമ്പതികളുടെ മകൻ സുനിൽ കുമാർ (46) ആണ് ഇരിയണ്ണിയിൽ തൂങ്ങി മരിച്ചത്. ചൊവ്വാഴ്ച രാവിലെ  ജോലിക്കായി വീട്ടിൽ നിന്നും പോയ ശേഷം തിരിച്ച് വരാത്തെതിനെ തുടർന്ന് രാത്രി തന്നെ കാൺമാനില്ലെന്ന് കാണിച്ച് ഭാര്യ പി. വി. ലതിക ഹോസ്ദുർഗ് പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷിച്ച് വരുന്നതിനിടെയാണ് ഇരിയണ്ണിയിൽ ആൾ ഒഴിഞ്ഞ പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മക്കൾ: സൗരവ്, ശിവാനി (ഇരുവരും അമൃത വിദ്യാലയം വിദ്യാർത്ഥികൾ). സഹോദരങ്ങൾ: സ്വപ്ന, സുനിത.

error: Content is protected !!