ബന്തടുക്ക: കാര്‍ സ്‌കൂട്ടിയിലിടിച്ച് സിപിഎം പടുപ്പ് ലോക്കല്‍ കമ്മിറ്റി അംഗം മരിച്ചു.
ചൂരിത്തോട് സ്വദേശി പുരുഷോത്തമന്‍ (58)ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് പടുപ്പിലാണ് അപകടം നടന്നത്. പുരുഷോത്തമന്‍ സഞ്ചരിച്ച സ്‌കൂട്ടിയില്‍ കാര്‍ ഇടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അപകട വിവരം അറിഞ്ഞ് ബേഡകം പോലീസ് സ്ഥലത്തെത്തി.
