കഫേ ഡി ബേക്കല്‍ നാടിന് സമര്‍പ്പിച്ചു;  വിനോദസഞ്ചാര,പൊതുമാരാമത്ത് വകുപ്പു മന്ത്രി പി.മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പളളിക്കര: ബേക്കല്‍ കോട്ട റോഡരികിള്‍ പുതുതായി പ്രവര്‍ത്തനം ആരംഭിച്ച ‘കഫേ ഡി ബേക്കല്‍ ‘ വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.ചടങ്ങില്‍ ബിആര്‍ഡിസി എം ഡി ഷിജിന്‍.പി സ്വാഗതം പറഞ്ഞു.ഉദുമ എം എല്‍ എ സിഎച്ച് കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു,കഫേ ഡി ബേക്കലിന്റെ പ്രവേശന കവാടം നാട മുറിച്ച് നിര്‍വ്വഹിച്ചു.ചടങ്ങില്‍, ഷാലു മാത്യു,ഡയറക്ടര്‍, ബി ആര്‍ ഡി.സി വിശിഷ്ടാതിഥിയായി. സംരംഭകനായ അഡ്വ. രാജ്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍,കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍.മുഹമ്മദ് ഹനീഫ കുന്നില്‍,ഡെപ്യൂട്ടി ഡയറക്ടര്‍ ടൂറിസം വകുപ്പ് എം.എ.നസീബ് ഡി ടി പി സി സെക്രട്ടറി കാസര്‍കോട്,കെ.ജിജേഷ് കുമാര്‍ കണ്‍സര്‍വേഷന്‍ അസിസ്റ്റന്റ് ബേക്കല്‍ ഫോര്‍ട്ട്,പി.വി.ഷാജു, ഹക്കീം കുന്നില്‍, എം എ ലത്തീഫ്, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.അഡ്വ. ബാലകൃഷ്ണന്‍ നന്ദി പറഞ്ഞു.

 

error: Content is protected !!