കൃഷിയില്‍ വിജയ തുടര്‍ച്ചയുമായി കോട്ടച്ചേരി ബാങ്ക്; ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു

കാഞ്ഞങ്ങാട്:സഹകരണ മേഖലയോടൊപ്പം നിരവധി ജനകീയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച സഹകരണ സ്ഥാപനങ്ങളില്‍ ഒന്നായ കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് സംസ്ഥാന സര്‍ക്കാറിന്റെ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി അജാനൂര്‍ പഞ്ചായത്ത് കൃഷിഭവനുമായി ചേര്‍ന്ന് പച്ചക്കറി ഉല്‍പാദനം എന്നു സന്ദേശം പൊതുജനങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായിവേലാശ്വരംതരിശ് സ്ഥലത്ത് നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ബാങ്ക് ഭരണസമിതിയും, ജീവനക്കാരും നാട്ടുകാരും ചേര്‍ന്നാണ് കൃഷി ആരംഭിച്ചത്. കൈപ്പ,പയര്‍,പച്ചമുളക് തുടങ്ങിയ കൃഷികളാണ് തികച്ചും ജൈവികമായ രീതിയില്‍ കൃഷി നടത്തിയത്. മികച്ച വിളവ് ലഭിച്ച കൃഷിയുടെ വിളവെടുപ്പ് നടന്നു. ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ഡി എല്‍ സുമ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി കെ വി വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. അജാനൂര്‍ പഞ്ചായത്ത് കൃഷി ഓഫീസര്‍ സന്തോഷ് കുമാര്‍ ചാലില്‍, കൃഷിഅസിസ്റ്റന്റ് മൃദുല മധുസൂദനന്‍, ബാങ്ക് ഭരണസമിതി അംഗങ്ങളായ എ കെ ഗോപാലന്‍, സ്ഥലം ഉടമയുo ബാങ്ക് മെമ്പറുമായ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ബാങ്ക് സെക്രട്ടറി വി വി ലേഖ സ്വാഗതവും എ കെ ലക്ഷ്മണന്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!