കീഴ്മാല പുതിയ സ്ഥാനം നവീകരണ കലശം : കുടുംബ സംഗമവും ആദരവും സംഘടിപ്പിച്ചു

കരിന്തളം:കീഴ്മാല പുതിയസ്ഥാനം ശ്രീ പൂമാല ഭഗവതി ക്ഷേത്രത്തില്‍ മാര്‍ച്ച് 17,18,19 തീയതികളില്‍
പുനഃപ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവം നടക്കുകയാണ്. ഉത്സവ ആഘോഷത്തോടനുബന്ധിച്ച് ക്ഷേത്ര സന്നിധിയില്‍ കുടുംബ സംഗമവും ആദരവും സംഘടിപ്പിച്ചു. കുടുംബ സംഗമം വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ പി വി മുരളി ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ കാസര്‍ഗോഡ് ജില്ലയിലെ മികച്ച വില്ലേജ് ഓഫീസറായി തിരഞ്ഞെടുത്ത കരിന്തളം വില്ലേജ് ഓഫീസര്‍ കെ രാധികയെ തഹസില്‍ദാര്‍ ആദരിച്ചു.ആഘോഷകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എം വി പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.കെ ഗംഗാധരന്‍,പി ടി നന്ദകുമാര്‍,പുതിയൂര്‍ കുഞ്ഞിരാമന്‍,വാസു കരിന്തളം എന്നിവര്‍ സംസാരിച്ചു.സാമ്പത്തിക കമ്മിറ്റി കണ്‍വീനര്‍ കെ വി ശശികുമാര്‍ സ്വാഗതവും മാതൃസമിതി സെക്രട്ടറി എം വി റീന നന്ദിയും പറഞ്ഞു

 

error: Content is protected !!