വെള്ളൂട ദുര്‍ഗ്ഗാ ഭഗവതിക്ക് പൊങ്കാല സമര്‍പ്പിച്ച് മാതൃ ജനങ്ങള്‍

കോട്ടപ്പാറ: ചൂട്ടുപൊള്ളുന്നു വെയിലിലുംവ്രതം നോറ്റ് മനസ്സും ശരീരവും ശുദ്ധിയായി സൂക്ഷിച്ച്
വെള്ളൂട ദുര്‍ഗ ഭഗവതി ക്ഷേത്രതിരുസന്നിധിയില്‍ നൂറുകണക്കിന് സ്ത്രീ ജനങ്ങളാണ് ദേവിക്ക്
പൊങ്കാല സമര്‍പ്പിച്ചു. മകള്‍ അമ്മയോടെന്ന പോലെ തന്റെ ദു:ഖങ്ങള്‍ക്ക് ആശ്വാസമേകുമെന്ന പ്രതീക്ഷയോടുകൂടി അര്‍പ്പിക്കുന്ന പൊങ്കാല അടുപ്പില്‍ രാവിലെ 9.30ന് ബ്രഹ്മശ്രീ മേക്കാട്ട്പത്മനാഭ ഭട്ടേരി ദീപം പകര്‍ന്നു.
ആറ്റുകാല്‍ പൊങ്കാല ദിവസം തന്നെ അതേ ആചാരത്തിലും അനുഷ്ഠാനത്തിലും പൊങ്കാല നിവേദന സമര്‍പ്പണം നടത്തുന്ന ഉത്തര മലബാറിലെ ഏക പ്രധാനപ്പെട്ട ക്ഷേത്രമാണ് വെള്ളുട ദുര്‍ഗ ഭഗവതി ക്ഷേത്രം.
സമീപ ജില്ലകളില്‍ നിന്നും പൊങ്കാല സമര്‍പ്പിക്കാന്‍ മാതൃജനങ്ങള്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു.
ആഘോഷ കമ്മറ്റി ചെയര്‍മാന്‍ അഡ്വ. എ. മണികണ്ഠന്‍, ജനറല്‍ കണ്‍വീനര്‍ സുഭാഷ് ചന്ദ്രന്‍, ട്രഷറര്‍ ഭാസ്‌കരന്‍ ചെമ്പിലോട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള ആഘോഷ കമ്മിറ്റികളാണ് ഇത്തവണ പൊങ്കാലയ്ക്ക് നേതൃ സ്ഥാനം വഹിക്കുന്നത്.

 

error: Content is protected !!