നീലേശ്വരം ടൗണ്‍ ലയണ്‍സ് ക്ലബ്ബ് വീല്‍ചെയര്‍ വിതരണം ചെയ്തു

നീലേശ്വരം ടൗണ്‍ ലയണ്‍സ് ക്ലബ്ബ് മടിക്കൈ പാലിയേറ്റീവ് കെയര്‍ സോസൈറ്റിയിലേക്കുള്ള വീല്‍ ചെയറും വാക്കിങ് സ്റ്റിക്കും വിതരണോദ്ഘാടനംകാഞ്ഞങ്ങാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് ഗോവിന്ദന്‍ കീലത്ത് നിര്‍വഹിച്ചു.ക്ലബ്ബ് പ്രസിഡന്റ് ലയണ്‍ ബാബു കരിങ്ങാട്ട് അധ്യക്ഷത വഹിച്ചു. മടിക്കൈ പാലിയേറ്റീവ് കെയര്‍ സോസൈറ്റി പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍,ചീഫ് ഡിസ്ട്രിക്റ്റ് കോര്‍ഡിനേറ്റര്‍ വി. കുഞ്ഞിക്കണ്ണന്‍, പാലിയേറ്റീവ് കെയര്‍ സൊസൈറ്റി അംഗം കെ. സുജാത, കെ. ശശീന്ദ്രന്‍, സരോജിനി, പി വി കുമാരന്‍ എന്നിവര്‍ സംസാരിച്ചു.
രമേശന്‍ നായര്‍, രാമകൃഷ്ണന്‍ ഗുരുവനം, സത്യന്‍ പി. വി, സതീശന്‍. ടി. സി, ചന്ദ്രന്‍. പി,ഇന്ദിര കുമാരന്‍ എന്നിവര്‍ പങ്കെടുത്തു. പാലിയേറ്റീവ് കെയര്‍ സോസൈറ്റി സെക്രട്ടറി കതിരകോട്ട് ബാലന്‍ സ്വാഗതവും, വിജീഷ്. കെ നന്ദിയും പറഞ്ഞു.

 

error: Content is protected !!