കുണ്ടംകുഴി: പാട്ടുകാരുടേയും, സംഗീതജ്ഞരുടേയും, സംഗീത സ്നേഹികളുടേയും കൂട്ടായ്മയായ, പാട്ടുപെട്ടി,സംഗീത, സാഹിത്യ രംഗത്തെ പ്രതിഭകള്‍ക്ക് വര്‍ഷം തോറും നല്കി വരാറുള്ള പാട്ടുപെട്ടി പുരസ്ക്കാരത്തിന്, പ്രശസ്തപുല്ലാങ്കുഴല്വാദകനും, ബഹുമുഖ പ്രതിഭയുമായ പവികൃഷ്ണ കുണ്ടംകുഴിയാണ് (തിരുവനന്തപുരം)ഇത്തവണ അര്‍ഹനായിരിക്കുന്നത്. മാര്‍ച്ച് 15ന് കുറ്റിക്കോല്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ഓഡിറ്റോറിയത്തില്‍ പാട്ടുപെട്ടി കുടുംബ സംഗമ വേദിയില്‍ വച്ച് പ്രശസ്ത സംഗീതജ്ഞന്, സംഗീത കുലഗുരു ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രന് പുരസ്ക്കാര സമര്‍പ്പണം നടത്തും
