.കോട്ടപ്പാറ: മാര്‍ച്ച് 15ന് കോട്ടപ്പാറയില്‍ നടക്കുന മടിക്കൈ പഞ്ചായത്ത് ഹിന്ദു ഏകതാ സമ്മേളനത്തിന്റെ ഭാഗമായി മാതൃസംഗമം സംഘടിപ്പിച്ചു. വാഴക്കോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ഊട്ടുപുരയില്‍ നടന്ന മാതൃസംഗമം
ശ്രീശങ്കരം സനാതന ധര്‍മ്മ പഠന കേന്ദ്രം ധര്‍മ്മപുരി മൂന്നാം മൈല്‍ ബ്രഹ്മചാരി സ്വാമി ധര്‍മ്മചൈതന്യ ഉദ്ഘാടനം ചെയ്തു. ഹിന്ദു ഏകത സമ്മേളനം മാതൃസമിതി പ്രസിഡന്റ് പി.ഗിരിജ അധ്യക്ഷത വഹിച്ചു. ഹിന്ദു ഏകത സമ്മേളനം സംഘാടക സമിതി ചെയര്‍മാന്‍ ബിനോരാജ് കോട്ടപ്പാറ, കണ്‍വീനര്‍ ടി. ചന്ദ്രന്‍ കക്കട്ടില്‍, വാര്‍ഡ് മെമ്പര്‍ കെ. ശോഭന, വാഴക്കോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം പ്രസിഡന്റ് പി ആര്‍.ശശിധരന്‍, ക്ഷേത്രം മാതൃസമിതി പ്രസിഡന്റ് ഉഷാകുമാരന്‍, ടി.നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ഹിന്ദു ഏകത സമ്മേളനം മാതൃസമിതി സെക്രട്ടറി പുഷ്പ ഭാസ്‌കരന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് പത്മാവതി കോട്ടപ്പാറ നന്ദിയും പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി 12 ന് മടിക്കൈ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ രഥയാത്ര,ബൈക്ക് റാലി, കൊടിമര പ്രയാണവും 5 ന് വൈകിട്ട് 7ന് യുവാക്കള്‍ക്കായി കബഡി മല്‍സരം സംഘടിപ്പിക്കും.
