സുന്നി യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡന്റും പത്ര പ്രവര്‍ത്തകനുമായിരുന്ന സി.കെ.കെ.മാണിയൂര്‍ അന്തരിച്ചു

നീലേശ്വരം: സുന്നി യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡന്റും പത്രപ്രവര്‍ത്തകനും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി.കെ.കെ.മാണിയൂര്‍(75) അന്തരിച്ചു. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കണ്ണൂര്‍ ജില്ലയിലെ മണിയൂരില്‍ ജനിച്ച അദ്ദേഹം വര്‍ഷങ്ങളായി നീലേശ്വരം തൈക്കടപ്പുറത്താണ് താമസം. സുന്നിയുവജന സംഘം സംസ്ഥാന കമ്മിറ്റിയുടെ പ്രഥമ ഓര്‍ഗനൈസിങ് സെക്രട്ടറിയായിരുന്നു. സുന്നി മഹല്ല് ഫെഡറേഷന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി, കാസര്‍കോട് ജില്ലാ സുന്നി മഹല്ല് ഫെഡറേഷന്‍ പ്രഥമ കമ്മിറ്റിയുടെ കണ്‍വീനര്‍, പയ്യന്നൂര്‍ റെയ്ഞ്ച് ജംഇയ്യത്തുല്‍ മഹല്ലിമീന്‍ പ്രഥമ ജനറല്‍ സെക്രട്ടറി, എസ്.വൈ.എസ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. കുഞ്ഞിമംഗലം തഹ്ദീബുല്‍ ഉലും ഹയര്‍സെക്കന്‍ഡറി മദ്രസ പ്രധാനഅധ്യാപകനായിരുന്നു. യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റായും സംസ്ഥാന പ്രവര്‍ത്തക സമിതിയംഗമായും നീലേശ്വരം മണ്ഡല മുസ്ലിം ലീഗ് പ്രസിഡന്റായും കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതിയംഗമായും പ്രവര്‍ത്തിച്ചു.
ചന്ദ്രിക ദിനപത്രത്തിന്റെ ലേഖകനായി നീലേശ്വരത്ത് പ്രവര്‍ത്തിച്ചിരുന്നു. നീലേശ്വരം പ്രസ്‌ഫോറത്തിന്റെ സ്ഥാപകരില്‍ ഒരാളായിരുന്നു. കൂളാട്ട് മാമു മുസ്ലിയാരാണ് പിതാവ്. സി.കെ സൈതബയാണ് മാതാവ്.

 

error: Content is protected !!