പരപ്പ : അട്ടക്കണ്ടം വൃദ്ധസദനത്തിലെ (അബ്രോസദന്‍) അന്തേവാസികളുടെ ആവശ്യങ്ങള്‍ മനസിലാക്കി
ഭക്ഷണസാധനങ്ങള്‍ എത്തിച്ച് പരപ്പ യിലെ ടോപ്പ് ടെന്‍ പ്രവര്‍ത്തകര്‍. ക്ലബ്ബ് പ്രസിഡന്റ് ഷൈജന്‍ ചാക്കോയുടെ
നേതൃത്വത്തില്‍ വൃദ്ധസദനത്തില്‍ പോവുകയും അവര്‍ക്ക് എന്താണ് ആവശ്യം എന്ന് ചോദിച്ച് മനസ്സിലാക്കി വേണ്ടുന്ന സാധനങ്ങള്‍ വാങ്ങി എത്തിക്കുകയായിരുന്നു. ക്ലബ്ബ് പ്രസിഡന്റ് ഷൈജന്‍ ചാക്കോ, സെക്രട്ടറി സുനില്‍കുമാര്‍, ട്രഷറര്‍ നാരായണന്‍, മെമ്പര്‍മാരായ, മാണിയൂര്‍ ബാലകൃഷ്ണന്‍, സി വി അജയകുമാര്‍, വിനേഷ് കേബിള്‍, എ ആര്‍ മുരളി എന്നിവര്‍ ചേര്‍ന്ന് ഭക്ഷ്യ സാധനങ്ങള്‍ കൈമാറി.
