മാവുങ്കാല്‍: ഭാരതത്തിന്റെ ഏകത കുടുംബ വ്യവസ്ഥയിലാണ് നിലനില്‍ക്കുന്നത്. ഇന്ന് ഇതിന്റെ മൂല്യം നഷ്ടപ്പെടുത്തുവാന്‍ രാഷ്ട്ര വിരുദ്ധ ശക്തികള്‍ ശ്രമിക്കുന്നു. ഭാരതത്തെ അഖണ്ഡമായി നിലനിര്‍ത്തുവാനുള്ള മൂലമന്ത്രമാണ് വന്ദേ മാതര രാഷ്ട്രഗീതകമെന്ന് ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍.മാവുങ്കാല്‍ രാംദാസ് നഗറില്‍ സംഘടിപ്പിച്ച അജാനൂര്‍ പഞ്ചായത്ത് ഹിന്ദു ഏകതാ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കാന്‍ അദ്ദേഹം. പൂജനീയ ആനന്ദാശ്രമം മുക്താനന്ദ സ്വാമിജി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കാഞ്ഞങ്ങാട് കശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന് എം.ഗംഗാധരന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. മാതൃസമിതി അധ്യക്ഷ സുമാരാഘവന്, കുമാരന് വല്യച്ഛന് (കിഴക്കും കര മുച്ചിലോട്ട് ), വേണുഗോപാലന്‍ നമ്പ്യാര്‍, രാജന് (കുറുംബ ഭഗവതി ക്ഷേത്രം) ,ഹരിചന്ദ്രന് പുതിയ കണ്ടം, എം.എം.നാരായണന് ഗുരുക്കള്‍, അടിയാര് കാവ് കാരണവര്‍ ചന്ദ്രബാബു, എന്നിവര്‍ സംസാരിച്ചു. കമ്മിറ്റി വര്‍ക്കിംങ് ചെയര്മാന് പി.ഗണേശന് സ്വാഗതവും, രാജീവന് പടിഞ്ഞാറെക്കര നന്ദിയും പറഞ്ഞു. തുടര്‍ന്ന് നിലേശ്വരം ശിവഗംഗ ഭജന്‍സിന്റെ ഭജന്‍സും , വിവിധ കലാപരിപാടികളും അരങ്ങേറി.
