ഗുരുപുരം: ഭാരതം ലോകത്തില്‍ ഏറ്റവും കൂടുതല്‍ വളരുന്ന സാമ്പത്തിക ശക്തിയായി തീര്‍ന്നത് അതിന്റെ സാംസ്കാരികതയില്‍ ഊന്നിയുള്ള പ്രവര്‍ത്തന മാതൃകയിലൂടെയാണ്. ഭാരതത്തിന്റെ സാംസ്കാരിക വൈഭവത്തിന്റെയും സനാതന ധര്‍മ്മത്തിന്റെയും മൂല്യശ്രോതസ്സ് ഒന്ന് തന്നെയാണെന്നും അത് എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ് രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തരകേരളം പ്രാന്ത പ്രമുഖ് യു.എന്‍.ഹരിദാസ്. ഗുരുപുരം മഹാവിഷ്ണുക്ഷേത്ര പരിസരത്ത് നടന്ന കോടോം ബേളൂര്‍ പഞ്ചായത്ത് ഹിന്ദു ഏകതാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രഹ്മശ്രീ ഐ കെ കൃഷ്ണദാസ് വാഴുന്നവര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ശ്രീശങ്കരം സനാതന ധര്‍മ്മ പഠന കേന്ദ്രം മൂന്നാം മൈല്‍ ബ്രഹ്മചാരി ധര്‍മ്മ ചൈതന്യ അനുഗ്രഹ ഭാഷണം നടത്തി. സംഘാടക സമിതി ചെയര്മാന് സുരേഷ് കോട്ടക്കുന്ന് അധ്യക്ഷനായി.
വിവിധ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ കെ.കെ.റാം, എ.നാരായണന് നായര്‍, ശിവരാമന് നായര്‍, യു.ബിജു, ഇ.കെ.ഷാജി, ഗോവിന്ദന് പെരൂര്, എ.വിനു, ഡോ.എന്‍.പി.ബാലസുബ്രഹ്മണ്യന്, വിശ്വന് മലയാക്കോള്‍, ഗായിക കെ.എസ്. സ്വര്‍ണ്ണലത , സിനിമ ബാലതാരം ആവണി രാഗേഷ്, മംഗലം കളി കലാകാരന് ഊര് മൂപ്പന് പി.വേണു, ആദ്ധ്യാത്മിക പ്രവര്‍ത്തക നാരായണി ടീച്ചര്‍ എന്നിവര്‍ സംബന്ധിച്ചു. പഞ്ചായത്തിലെ വിവിധ മേഖലയില്‍ കൈവരിച്ചതായി സമ്മേളനത്തില്‍ ആദരിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ജിഷ്ണു രാജ് സ്വാഗതവും കണ്‍വീനര്‍ സനല്‍കുമാര്‍ നന്ദിയും പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി സഹസ്രനാമ പാരായണം, ചിത്രരചന മല്‍സരം, പുരാണ പ്രശ്നോത്തരി, പുരക്കളി, കൈക്കൊട്ടി കളി, തിരുവാതിര തുടങ്ങി വിവിധ കലാസാംസ്കാരിക പരിപാടികളും നടന്നു.
