രാമകൃഷ്ണന്‍ മോനാച്ചയുടെ ഗാന്ധി പാദങ്ങളില്‍ പുസ്തകം പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട്: ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഒട്ടനവധി മഹാന്മാരുടെ ജീവിതം രേഖപ്പെടുത്തുന്ന 2023 നവംബര്‍ മുതല്‍ 2025 മാര്‍ച്ച് വരെ പൂര്‍ണോദയ മാസികയില്‍ പ്രസിദ്ധീകരിച്ചുവന്ന രാമകൃഷ്ണന്‍ മോനാച്ചയുടെ ലേഖനങ്ങള്‍ ഗാന്ധിപാദങ്ങളില്‍ എന്ന പേരില്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ കലാസാംസ്‌കാരിക വേദിയായ സരണിയുടെ നേതൃത്വത്തില്‍ പ്രകാശനം ചെയ്തു. കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് പുസ്തകം പരിചയപ്പെടുത്തി. സാഹിത്യകാരനും ഗാന്ധിയനുമായ ചൂരായി ചന്ദ്രന്‍ മാസ്റ്റര്‍ പുസ്തകം പ്രകാശനം ചെയ്തു. ഗാന്ധിയന്‍ അഡ്വ. ടി. കെ. സുധാകരന്‍ പുസ്തകം ഏറ്റുവാങ്ങി. ഡോ. എ. വി. ഭരതന്‍, അഡ്വ. പ്രദീപന്‍ തായാട്ട്, കെ എസ് എസ് പി എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ സി. രത്‌നാകരന്‍, ടി. കെ. എവുജിന്‍, കെ എസ് എസ് പി എ വനിതാ ഫോറം സംസ്ഥാന പ്രസിഡണ്ട് കെ. സരോജിനി, കെ എസ് എസ് പി എ ജില്ലാ പ്രസിഡണ്ട് എം. കെ. ദിവാകരന്‍, ജില്ലാ സെക്രട്ടറി കെ. പി. ബാലകൃഷ്ണന്‍, ജില്ലാ ട്രഷറര്‍ ചന്ദ്രന്‍ നാലപ്പാടം, കെ. വി. രാഘവന്‍, അനില്‍ നീലാംബരി, രാഘവന്‍ കുളങ്ങര എന്നിവര്‍ സംസാരിച്ചു. മാര്‍ഗംകളി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2023ലെ ഫോക്ക്‌ലോര്‍ അക്കാദമി അവാര്‍ഡ് നേടിയ ടി.ജെ. ജോണി, കണ്ണൂരില്‍ വെച്ച് നടന്ന കെ എസ് എസ് പി എ
41ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന കഥാരചന മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ സരസ്വതി മാങ്ങാട് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സരണി കണ്‍വീനര്‍ എന്‍. കെ. ബാബുരാജ് സ്വാഗതവും ട്രഷറര്‍ എ. ദാമോദരന്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!