നീലേശ്വരം പള്ളിക്കര കാണികുളം ശ്രീ നിട്ടടുക്കം തറവാട് പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവം മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. തറവാട് തന്ത്രി പുതുമന ഇല്ലത്ത് ശ്രീനാഥ് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ മാര്‍ച്ച് ഒന്നിനാണ് പ്രതിഷ്ഠാദിനാഘോഷം. രാവിലെ ആറ് മണിക്ക് ഗണപതിഹോമവും കൊട്ടിലകത്ത് പൂജയും. വൈകിട്ട് തെയ്യംകൂടല്‍. ആറ് മണിക്ക് ദീപാരാധന. ഏഴ് മണിക്ക് നീലേശ്വരം കൂട്ടക്കഴകം ശ്രീവിഷ്ണുമൂര്‍ത്തി ദേവസ്ഥാനം, കേണമംഗലംകഴകം ക്ഷേത്രങ്ങളിലെ ആചാരസ്ഥാനികരുടെ കാര്‍മികത്വത്തില്‍ തുടങ്ങല്‍. രാത്രി എട്ട് മണി മുതല്‍ വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ി, പാടാര്‍ക്കുളങ്ങര ഭവവതി തെയ്യക്കോലങ്ങളുടെ കുളിച്ചുതോറ്റങ്ങള്, തുടര്‍ന്ന് അഞ്ചണങ്ങുംഭൂതം, ചെറിയ ഭവഗവതി പുറപ്പാട്, രാത്രി ഒന്‍പത് മണിക്ക് അന്നദാനം. മാര്‍ച്ച് രണ്ട് തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിക്ക് രക്തചാമുണ്ഡി, 10 മണിക്ക് ദണ്ഡ്യങ്ങാനത്ത് ഭഗവതി, 11 ന് ധര്‍മദൈവം പാടാര്‍ക്കുളങ്ങര ഭവവതി, 12 ന് വിഷ്ണുമൂര്‍ത്തി തെയ്യക്കോലങ്ങളുടെ പുറപ്പാട്. ഉച്ചയ്ക്ക് ഒരു മണിക്ക് തുലാഭാരം, തുടര്‍ന്ന് അന്നദാനം. വൈകിട്ട് ആറ് മണിക്ക് വിളക്കിലരിയോടു കൂടി കളിയാട്ടമഹോത്സവം സമാപിക്കും.
