സര്‍ക്കാര്‍ സര്‍വ്വീസില്‍ പതിനഞ്ച് വര്‍ഷം പൂര്‍ത്തീകരിച്ച കാഞ്ഞങ്ങാട് സൗത്ത് ജി വി എച്ച് എസ് സ്‌കൂളിലെ വി എച്ച് എസ് ഇ വിഭാഗം അധ്യാപകന്‍ സമീര്‍ സിദ്ദീഖി സ്‌കൂള്‍ ലൈബ്രറിയിലേക്ക് പതിനഞ്ച് പുസ്തകങ്ങള്‍ പ്രിന്‍സിപ്പാള്‍ പി എസ് അരുണിനും മറ്റ് സഹപ്രവര്‍ത്തകര്‍ക്കുമായി കൈമാറി. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ആര്‍ മഞ്ജു , സനിത എസ്, സി എം പ്രജീഷ് , സിന്ധു പി രാമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വി എച്ച് എസ് ഇ വിഭാഗത്തിലെ വൊക്കേഷണല്‍ കോഴ്‌സായ സ്മാള്‍ പൗള്‍ട്രി ഫാര്‍മര്‍ പഠിപ്പിക്കുന്ന അധ്യാപകനാണ്. സ്‌കൂളിലെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിംഗ് സെല്ലിലെ കരിയര്‍ മാസ്റ്റര്‍ കൂടിയാണ്. കണ്ണൂര്‍ ജില്ലയിലെ പുളിങ്ങോം സ്‌കൂളില്‍ 2011 ഫ്രെബ്രുവരിയിലാണ് സര്‍ക്കാര്‍ സര്‍വ്വീസില്‍ ആദ്യം പ്രവേശിച്ചത് തുടര്‍ന്ന് എറണാകുളം ജില്ലയിലെ ഈസ്റ്റ് മാറാടി, ഇരിങ്ങോള്‍, തിരുവനന്തപുരം ജില്ലയിലെ പൂവച്ചല്‍ തുടങ്ങിയ സ്‌കൂളുകളിലെ സേവനത്തിന് ശേഷം കാഞ്ഞങ്ങാട് സൗത്ത് സ്‌കൂളില്‍ എത്തി.
സ്വന്തം വീട്ടില്‍ ആയിരത്തിലധികം പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു ‘ഹോം ലൈബ്രറിയും ‘ തയ്യാറാക്കിയിട്ടുണ്ട്. ഇവിടെ പൊതുജനങ്ങളും നിരവധി വിദ്യാര്‍ത്ഥികളും വരാറുണ്ടെന്ന് സമീറിന്റെ പിതാവ് ഡോ എം സിദ്ദീക്കുല്‍ കബീര്‍ പറഞ്ഞു. ജന്മദിനം , വിവാഹ വാര്‍ഷികം തുടങ്ങിയ മറ്റു വിശേഷദിവസങ്ങളിലും പുസ്തകങ്ങള്‍ സംഭാവന ചെയ്യാറുണ്ട്. സമീര്‍ മാഷിന്റെ നാല്‍പ്പത്തി നാലാം ജന്മദിനത്തില്‍ 44 പുസ്തകങ്ങള്‍ കരുണാ സായി സൈക്കോ പാര്‍ക്കിലെ ലൈബ്രറിയിലും പതിനെട്ടാം വിവാഹ വാര്‍ഷികത്തില്‍ 18 പുസ്തകങ്ങള്‍ ഗീതാഞ്ജലി ലൈബ്രറിയിലും നല്‍കിയിരുന്നു. പുസ്തക പ്രേമിയായ സമീര്‍ മാഷ് ഈ വര്‍ഷം ഒരു പുസ്തകം എഴുതുവാനുള്ള തയ്യാറെടുപ്പിലാണ്.
സംസ്ഥാന സര്‍ക്കാരിന്റെ മികച്ച എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ അവാര്‍ഡ് , മികച്ച പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അധ്യാപകനുള്ള ഗ്രീന്‍ വാരിയര്‍ നാഷണല്‍ എന്‍വയോണ്‍മെന്റല്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്, ഉന്നത വിദ്യാഭ്യാസ വകുപ്പ് നേതൃത്വത്തില്‍ ലഹരിക്കെതിരെ നടത്തുന്ന ‘ആസാദ് സേന ‘ യുടെ കാസര്‍കോട് ജില്ല കോര്‍ഡിനേറ്റര്‍, നാഷണല്‍ സര്‍വീസ് സ്‌കീം കാസര്‍കോട് ഠൗണ്‍ ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ , കേരള സ്റ്റേറ്റ് എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുമായി സഹകരിച്ച് നടത്തുന്ന എയിഡ്‌സ് ബോധവല്‍ക്കരണ പരിപാടിയായ ‘യുവ ജാഗരണ്‍’ പദ്ധതിയുടെ നോഡല്‍ ഓഫീസര്‍, വി എച്ച് എസ് ഇ അധ്യാപകരുടെ അംഗീകൃത സംഘടനയായ വൊക്കേഷണല്‍ ഇന്‍സ്ട്രക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ നിരവധി പദവികളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
തിരുവനന്തപുരം സ്വദേശിയായ സമീര്‍ മാഷും ഭാര്യ തസ്‌നീമും ദുര്‍ഗ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ റൈഹാന്‍ സമീറും കാരാട്ട് വയലിലാണ് താമസം.
ഫോട്ടോ ക്യാപ്ഷന്‍
സര്‍ക്കാര്‍ സര്‍വ്വീസില്‍ പതിനഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ കാഞ്ഞങ്ങാട് സൗത്ത് ജീ വി എച്ച് എസ് സ്‌കൂളിലെ വി എച്ച് എസ് ഇ വിഭാഗം അധ്യാപകനായ സമീര്‍ സിദ്ദീഖി സ്‌കൂള്‍ ലൈബ്രറിയിലേക്ക് പതിനഞ്ച് പുസ്തകങ്ങള്‍ പ്രിന്‍സിപ്പാള്‍ പി എസ് അരുണിന് കൈമാറി.
