പുതുതായി ആരംഭിക്കുന്ന കാഞ്ഞങ്ങാട്‌ കോട്ടയം സൂപ്പര്‍ ഫാസ്റ്റ് സര്‍വീസിന്റെയും, കാഞ്ഞങ്ങാട് കാസര്‍കോട് ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസിന്റെയും ഉദ്ഘാടനം കാഞ്ഞങ്ങാട് എം എല്‍ എ ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു;  കാഞ്ഞങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും പുതിയ രണ്ട് ബസുകള്‍; കാഞ്ഞങ്ങാട് എം എല്‍ എ ഇ ചന്ദ്രശേഖരന്‍ ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചു 

കാഞ്ഞങ്ങാട്: പുതുതായി ആരംഭിക്കുന്ന കാഞ്ഞങ്ങാട്‌ കോട്ടയം സൂപ്പര്‍ ഫാസ്റ്റ് സര്‍വീസിന്റെയും, കാഞ്ഞങ്ങാട് കാസര്‍കോട് ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസിന്റെയും ഉദ്ഘാടനം കാഞ്ഞങ്ങാട് എം എല്‍ എ ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. കാഞ്ഞങ്ങാട് ഡിപ്പോയില്‍ നിന്നും പുതിയ രണ്ട് ട്രിപ്പുകള്‍ ബന്തടുക്ക, പരപ്പ റൂട്ടുകളിലായി ആരംഭിച്ചു. വൈകിട്ട് 7 മണിക്ക് കോട്ടയം സൂപ്പര്‍ഫാസ്റ്റ് സര്‍വീസ് കാഞ്ഞങ്ങാട് നിന്ന് ആരംഭിക്കും. ചന്ദ്രഗിരിപ്പാലം വഴി ഫാസ്റ്റ് പാസഞ്ചര്‍ ലിങ്ക് ബസ് നിലവില്‍ കാഞ്ഞങ്ങാട്, പൂച്ചക്കാട്, ബേക്കല്‍ ഫോര്‍ട്ട്, മേല്‍പറമ്പ, കാസര്‍കോട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍. കൂടാതെ കാഞ്ഞങ്ങാട് നിന്നും പുതിയ രണ്ടു ട്രിപ്പുകള്‍ കൂടി ആരംഭിച്ചു. രാത്രി 7:15 ന് ഒടയംചാല്‍, കോളിച്ചാല്‍ വഴി ബന്തടുക്കയിലേക്കും തിരിച്ച് പുലര്‍ച്ചെ 4:30 ന് ബന്തടുക്കയില്‍ നിന്നും കുറ്റിക്കോല്‍, ചുള്ളിക്കര വഴി കാഞ്ഞങ്ങാടേക്ക് പരശുറാം എക്‌സ്പ്രസിന് കണക്ഷന്‍ കിട്ടുന്ന വിധത്തിലുമാണ് സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 11:45 ന് കാഞ്ഞങ്ങാട് നിന്നും ജില്ലാ ആശുപത്രി, കാഞ്ഞിരപ്പൊയില്‍, അടുക്കം വഴി പരപ്പയിലേക്കും തിരിച്ച് ഉച്ചയ്ക്ക് 1:20 ന് പരപ്പയില്‍ നിന്നും ബിരിക്കുളം, നെല്ലിയടുക്കം, നീലേശ്വരം, ചന്ദ്രഗിരിപ്പാലം വഴി കാസര്‍കോടേക്കുമാണ് സര്‍വ്വീസ് ഉണ്ടാവുക. കാഞ്ഞങ്ങാട് ഡിപ്പോയില്‍ വച്ച് നടന്ന ചടങ്ങില്‍ അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ആല്‍വിന്‍ ടി സേവ്യര്‍ അധ്യക്ഷനായിരുന്നു. സൂപ്രണ്ട് സരിത കെ, വിവിധ യൂണിയന്‍ പ്രതിനിധികള്‍, ജീവനക്കാര്‍ എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!