സ്ഥിരം ജീവനക്കാരായി അംഗീകരിക്കുക: ഓള്‍ സ്റ്റേറ്റ് ബാങ്ക് ജ്വവല്‍ അപ്രൈസസ് യൂണിയന്‍

നീലേശ്വരം: ജ്വവല്‍ അപ്രൈസസ് മാരെ സ്ഥിരം ജീവനക്കാരായി അംഗീകരിക്കണമെന്നും കാലാനുസൃതമായി കമ്മീഷന്‍ വര്‍ദ്ധിപ്പിക്കണമെന്നും നീലേശ്വരം ബസ് സ്റ്റാന്‍ഡിലേക്ക് കടന്നുവരുന്ന റോഡുകള്‍ വീതി കൂട്ടി വികസനം വേഗത്തില്‍ ആക്കണമെന്നും നീലേശ്വരത്ത് നടന്ന സ്റ്റേറ്റ് ബാങ്ക് ജ്വവല്‍ അപ്രൈസസ് യൂണിയന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു .നീലേശ്വരം വ്യാപാര ഭവന്‍ ഹാളില്‍ നടന്ന സമ്മേളനം നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ബാങ്ക് എംപ്ലോയീസ് ജില്ലാ സെക്രട്ടറി ജിഷാ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു യൂണിയന്‍ ജില്ല പ്രസിഡണ്ട് വി വി സുകുമാരന്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് ശിവകുമാര്‍ ഐഡി കാര്‍ഡ് വിതരണം ചെയ്ത് മുഖ്യ പ്രഭാഷണം നടത്തി .ജില്ലാ ട്രഷറര്‍ പി ജി രാധാകൃഷ്ണന്‍ എന്‍ സി ബി ഇ ഭാരവാഹികളായ പി പ്രകാശന്‍ , , വി പി ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു .യൂണിയന്‍ജില്ല സെക്രട്ടറി വി എസ് സുരേഷ് ബാബു സ്വാഗതംവും ട്രഷറര്‍ എ വി അനില്‍കുമാര്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍ സുകുമാരന്‍(പ്രസിഡണ്ട്),സി കെ ഹരികൃഷ്ണന്‍(വൈസ് പ്രസിഡണ്ട്),
വി എസ് സുരേഷ് ബാബു(സെക്രട്ടറി), വി വി സുമേഷ്(ജോയിന്റ് സെക്രട്ടറി), എ വി അനില്‍കുമാര്‍(ട്രഷറര്‍).

 

error: Content is protected !!