പരപ്പ ടൗണിനടുത്ത് പട്‌ളം റോഡില്‍ മംഗലാപുരത്തുനിന്ന് മൃതദേഹവുമായി വന്ന ആംബുലന്‍സില്‍ സ്‌കൂട്ടി ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടിയും ആംബുലന്‍സിന്റെ മുന്‍ഭാഗവും പൂര്‍ണമായും തകര്‍ന്നു. സ്‌കൂട്ടി ഓടിച്ചിരുന്ന തായന്നൂര്‍ സര്‍ക്കാരി സ്വദേശി ചീമേനി തുറന്ന ജയില്‍ ജീവനക്കാരന്‍ മോഹന്‍ ജേക്കബിന് (51) കാലിനും തലക്കും ഗുരുതരമായി പരിക്കേറ്റു ആദ്യം പരപ്പയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കാഞ്ഞങ്ങാട്ടേക്ക് മാറ്റുകയായിരുന്നു. അസുഖം ബാധിച്ച് മരിച്ച ബാനത്തെ പത്മിനി അമ്മയുടെ മൃതദേഹമായിരുന്നു ആംബുലന്‍സില്‍. വെള്ളരിക്കുണ്ടില്‍ നിന്നും മറ്റൊരു ആംബുലന്‍സ് വിളിച്ച് മൃതദേഹം വീട്ടില്‍ എത്തിച്ചു.
