പിണറായി കാലം, തീ വില കാലം:വിലകയറ്റം കൊണ്ട് കേരള ജനത പൊറുതിമുട്ടുമ്പോള്‍ പി ആര്‍ വര്‍ക്ക് കൊണ്ട് കേരളത്തില്‍ പിണറായിക്ക് തുടര്‍ ഭരണം ലഭിക്കില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍; മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ഏകദിന ഉപവാസം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: വിലകയറ്റം കൊണ്ട് കേരള ജനത പൊറുതിമുട്ടി ജീവികുമ്പോള്‍ പി.ആര്‍ വര്‍ക്ക് കൊണ്ട് തുടര്‍ ഭരണം നേടാമെന്നത് പിണറായിയുടെ വ്യാമോഹം മാത്രമെന്ന് കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രന്‍ അധ്യ ക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ഗീത കൃഷ്ണന്‍, പി വി സുരേഷ്, ധന്യ സുരേഷ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസ്, കാഞ്ഞങ്ങാട് ബ്ലോക് പ്രസിഡന്റ് ഉമേശന്‍ ബേളൂര്‍, കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി വി. ചന്ദ്രശേഖരന്‍, മത്സ്യ തൊഴിലാളി ജില്ലാ പ്രസിഡന്റ് കെ.കെ. ബാബു, അനില്‍ വാഴുന്നോറടി, കെ.പി. ബാലകൃഷ്ണന്‍, പദ്മരാജന്‍ ഐങ്കോത്ത്,സുകുമാരി ശ്രീധരന്‍, ബിന്‍സി ജെയിന്‍,യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഷിബിന്‍ ഉപ്പിലികൈ, ശരത്ത് മര ക്കാപ്പ്,എം. സുമതി എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!