കാഞ്ഞങ്ങാട് :സര്‍വീസിലുള്ള അധ്യാപകര്‍ക്ക് മെയ് മാസത്തില്‍ നടത്തുന്ന കെ ടെറ്റ് പരീക്ഷാഫീസ് ഇരട്ടിയായി വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി പിന്‍വലിക്കുക, അധ്യാപകരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ഉപയോഗിക്കുന്നത് അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. പ്രതിഷേധധര്‍ണ്ണ കെ പി എസ് ടി എ സംസ്ഥാന സെക്രട്ടറി പി ശശിധരന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കെ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. കെ.ടെറ്റ് യോഗ്യതാ പരീക്ഷയുടെ പേരില്‍ മാനസിക പ്രയാസത്തിലായ അധ്യാപകരെ കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുന്ന ഫീസ് വര്‍ദ്ധനവ് നീതികരിക്കാന്‍ കഴിയില്ല. സാമ്പത്തിക കൊള്ളയാണ് സര്‍ക്കാര്‍ നടത്തുന്നത്..അധ്യാപകരുടെ വാട്‌സ്അപ്പ് നമ്പറുകളിലേക്ക് മുഖ്യമന്ത്രിയുടെ അറിവോടെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി സന്ദേശങ്ങള്‍ അയക്കുന്നത് വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നതും ഐടി ആക്ടിന് വിരുദ്ധവുമാണ്. ഡാറ്റാ ചോര്‍ത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുക, കെ ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുളള തീയതി നീട്ടുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പ്രശാന്ത് കാനത്തൂര്‍,അലോഷ്യസ് ജോര്‍ജ്,സ്വപ്ന ജോര്‍ജ്,ജില്ലാ സെക്രട്ടറി ടി രാജേഷ് കുമാര്‍, ട്രഷറര്‍ പി ശ്രീജ,കൗണ്‍സിലര്‍മാരായ എം.കെ പ്രിയ ,പി ജലജാക്ഷി ,സി എം വര്‍ഗീസ്, എ,രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
