പുന:പ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവം :ആഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നാളെ

കരിന്തളം:കീഴ്മാല പുതിയ സ്ഥാനം ശ്രീ പൂമാല ഭഗവതി ക്ഷേത്രത്തില്‍ മാര്‍ച്ച് 17, 18 ,19 തീയ്യതികളില്‍ ക്ഷേത്രം തന്ത്രി കാളക്കാട്ടില്ലത്ത് മധുസുദനന്‍ തന്ത്രികളുടെ കാര്‍മികത്വത്തില്‍ പുന: പ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവം നടക്കുകയാണ്.ഉത്സവത്തിന്റെ ഭാഗമായുള്ള ആഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നാളെ രാവിലെ 9 മണിക്ക് തലയെടുക്കത്ത് വെച്ച് നടക്കുന്നു.ഓഫീസിന്റെ ഉദ്ഘാടനം ചോയ്യംങ്കോട് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് കെ രഘുനാഥന്‍ നിര്‍വഹിക്കും. ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എം വി പത്മനാഭന്‍ അധ്യക്ഷത വഹിക്കും.

 

error: Content is protected !!