പെരിയ കുഞ്ഞിവളപ്പ് തറവാട് ശ്രീ വയനാട്ട് കുലവന്‍ തെയ്യം കെട്ട് മഹോത്സവം ബപ്പിടല്‍ ചടങ്ങ് നാളെ; കലവറ നിറയ്ക്കല്‍ ചടങ്ങ് നടന്നു; വാഹനങ്ങള്‍ക്ക് നിയന്ത്രണം

പെരിയ :പെരിയ കുഞ്ഞിവളപ്പ് തറവാട് വയനാട്ട് കുലവന്‍ തെയ്യം കെട്ട് മഹോത്സവത്തിന് തുടക്കം കുറിച്ച് കലവറ നിറയ്ക്കല്‍ ചടങ്ങ് നടന്നു. പെരിയ പുലിമൂത ദേവസ്ഥാനം പ്രാദേശ സമിതികളായ പടിഞ്ഞാറേക്കര, കിഴക്കേക്കര, ആയമ്പാറ, കണ്ണോത്ത്, ചാണ വളപ്പ് തറവാട്, കരോടി തറവാട്, നാര്‍ക്കുളം ഭഗവതി ക്ഷേത്രം, പരപ്പക്കെട്ട് തറവാട്, ഇരിയ വയനാട്ടുകലവന്‍ ദേവസ്ഥാനം, പെരിയ ശ്രീ മീത്തല്‍ വീട് തറവാട് എന്നി സ്ഥലങ്ങളില്‍ നിന്നും കലവറ ഘോഷയാത്ര ദേവസ്ഥാനത്ത് എത്തി.ഇന്ന് വൈകിട്ട് 7ന് കൈവീത്. വയനാട്ട് കുലവന്‍ തെയ്യം കൂടല്‍ തോറ്റം, തുടര്‍ന്ന് തറവാട് തെയ്യം കൂടല്‍. വിഷ്ണുമൂര്‍ത്തി, പൊട്ടന്‍ തെയ്യം, പന്നിക്കുളത്ത് ചാമുണ്ഡി തോറ്റങ്ങളും ഉണ്ടാകും. നാളെ പുലര്‍ച്ചെ പൊട്ടന്‍ തെയ്യം, പന്നിക്കുളത്ത് ചാമുണ്ഡി. രാവിലെ 11ന് വിഷ്ണു മൂര്‍ത്തി. വൈകിട്ട് 4ന് കാര്‍ന്നോന്‍ തെയ്യത്തിന്റെ വെള്ളാട്ടം. 6 ന് കോരച്ചന്‍ തെയ്യത്തിന്റെ വെള്ളാട്ടം, രാത്രി 9 ന് കണ്ടനാര്‍ കേളന്‍ തെയ്യത്തിന്റെ വെള്ളാട്ടവും ബപ്പിടല്‍ ചടങ്ങും. 11ന് വിഷ്ണു മൂര്‍ത്തിയുടെ തോറ്റം. 12ന് വയനാട്ട് കുലവന്‍ തെയ്യത്തിന്റെ വെള്ളാട്ടം. മാര്‍ച്ച് 1ന് രാവിലെ 9ന് കാര്‍ന്നോന്‍ തെയ്യം, 10ന് കോരച്ചന്‍ തെയ്യം, 11ന് കണ്ടനാര്‍ കേളന്‍ തെയ്യം, ഉച്ചക്ക് 12ന് ശേഷം അന്ന പ്രസാദം. വൈകിട്ട് 3ന് വയനാട്ട് കുലവന്‍ തെയ്യത്തിന്റെ പുറപ്പാടും ചൂട്ടൊപ്പിക്കല്‍ ചടങ്ങും. തുടര്‍ന്ന് വിഷ്ണു മൂര്‍ത്തിയുടെ പുറപ്പാട്, പെരിയ തറവാട്ടിലേക്ക് തെയ്യങ്ങളുടെ എഴുന്നള്ളത്തും തിരിച്ചെഴുന്നള്ളത്തും. രാത്രി 10ന് മറ പിളര്‍ക്കല്‍, തുടര്‍ന്ന് കൈ വീത് ചടങ്ങോടെ ഉത്സവം സമാപിക്കും.

 

വാഹനങ്ങള്‍ നിയന്ത്രണം

പാര്‍ക്കിങ് മെയിന്‍ ഗ്രൗണ്ട്
1.വടക്കേക്കര
(വണ്ണാത്തിച്ചാല്‍ വയല്‍)
പൊയിനാച്ചി, ആയംകടവ്, മൂന്നാംകടവ് നിടുവോട്ട് പാറ വരുന്ന വാഹനങ്ങള്‍ക്ക്.
2.പുലിഭൂത ദേവസ്ഥാന പരിസരം
ആചാര സ്ഥാനികരുടെ വാഹനങ്ങള്‍.
3.ചാണവളപ്പ് വയല്‍
ചാലിങ്കാല്‍ , പള്ളിക്കര പാക്കം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ക്ക്.
4 . പെരിയ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗൗണ്ട്
കല്ല്യോട്ട്, അമ്പലത്തറ കായക്കുളം വഴി വരുന്ന വാഹനങ്ങള്‍ പെരിയ കൃഷിഭവന്‍ റോഡ് വഴി വന്ന് യാത്രക്കാരെ ഇറക്കി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗൗണ്ടില്‍ പാര്‍ക്ക് ചെയ്ത് ഗാന്ധിസ്മാരക വായനശാല വഴി തിരിച്ചു പോകേണ്ടതാണ്.
ഇരുചക്ര വാഹനങ്ങള്‍ ഡിഗ്രേഷ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പരിസരം.

 

error: Content is protected !!