കാഞ്ഞങ്ങാട് ടൗണ്‍ ബസ്സ്റ്റാന്റ് കെട്ടിടത്തിന്റെ ബലക്ഷയം പരിശോധിച്ചു

കാഞ്ഞങ്ങാട്: നഗരസഭാ ടൗണ്‍ ബസ് സ്റ്റാന്റ് കോംപ്ലക്‌സ് ഉള്‍പ്പെടുന്ന കെട്ടിടത്തിന്റെ ബലക്ഷയം പരിശോധിക്കാന്‍ മൂന്നംഗ സംഘമെത്തി. കോഴിക്കോട് എന്‍ഐടിയില്‍ നിന്നുള്ള മൂന്നംഗ സംഘമാണ് ഇന്നലെ രാവിലെ കാഞ്ഞങ്ങാ ട്ടെത്തിയത്. എന്‍ഐടിയിലെ എഞ്ചിനീയര്‍മാരായ സംഘം കെട്ടിടം വിശദമായി പരി ശോധിച്ചു. രണ്ടാഴ്ചയ്ക്കകം സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ വി.വി. രമേശന്‍ അറിയിച്ചു. 35 വര്‍ഷം പഴക്കമുള്ള ബസ് സ്റ്റാന്റ് കെട്ടിടം ദ്രവിച്ചു തുടങ്ങിയി ട്ടുണ്ട്. സിമന്റ് പാളികള്‍ അടര്‍ന്നു വീണ് വിള്ളലുകളുണ്ടായിട്ടുണ്ട്.

 

error: Content is protected !!