കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഡിപ്പോയില്‍ നിന്നും മലയോര കുടിയേറ്റ മേഖലയായ ബന്തടുക്കയിലേക്ക് പുതിയ കെ.എസ്.ആര്‍.ടി.സി ബസ് നാളെ സര്‍വീസ് ആരംഭിക്കും. വൈക കിട്ട് പരശുറാം എക്‌സ്പ്രസ് ട്രെയിനില്‍ പോകുന്നതും വരുന്നതുമായ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. നാളെ വൈകിട്ട് 7.15ന് കാഞ്ഞങ്ങാട് നിന്നുമാണ് ബസ് പുറപ്പെടുക. ചുള്ളിക്കര, മാലക്കല്ല്, കോളിച്ചാല്‍, ചൂരിത്തോട് വഴി ബന്തടുക്കയില്‍ സര്‍വീസ് അവസാനിക്കും. പിറ്റേദിവസം പുലര്‍ച്ചെ 4.30ന് ബന്തടുക്കയില്‍ നിന്നും പുറപ്പെട്ട് കുറ്റിക്കോല്‍, കൊട്ടോടി, ചുള്ളിക്കര വഴി കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലെത്തും. രാവിലെ പരശുറാം എക്‌സ്പ്രസിന് കണക്ഷന്‍ ലഭിക്കാന്‍ യാത്രക്കാരെ സഹായിക്കും.
