കാഞ്ഞങ്ങാട്: അജാനൂര്‍ ഗവ. മാപ്പിള എല്‍.പി സ്കൂളില്‍ മാര്‍ച്ച് 28 മുതല്‍ 31 വരെ നടക്കുന്ന 99 ആം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സ്കൂള്‍ കുട്ടികള്‍ക്കായി അഹല്യ ഫൗണ്ടേഷന് ഐ ഹോസ്പിറ്റല്‍ കാഞ്ഞങ്ങാടും, ലൈഫ് ഒഡിയോളജി ആന്റ് സ്പിച്ച് തെറാപ്പി സെന്ററിന്റെയും ആഭിമുഖ്യത്തില്‍ കാഴ്ച്ച കേള്‍വി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ ഖാലിദ് അറബിക്കാടത്ത് ക്യാമ്പ് ഉല്‍ഘാടനം ചെയ്തു.
സ്കൂള്‍ എസ്.എം. സി ചെയര്മാന് പി.എം. ഫൈസല്‍ അദ്ധ്യക്ഷനായി. പി ടി എ വൈസ് പ്രസിഡന്റ് ഷബിര്‍ ഹസന്,സി.കെ.നാസര്‍, പി.കെ.കണ്ണന് , ഫൈസല്‍ മാസ്റ്റര്‍, അഹല്യ ഹോസ്പിറ്റല്‍ അഡ്മിസ്റ്റര് അജയ്,ലൈഫ് ഒഡിയോളജി എം.ഡി. ഗലീഷ് അല്ലിക്കോട്ട് എന്നിവര്‍ സംസാരിച്ചു.പി.ടി.എ. പ്രസിഡന്റ് ബി.ഷംസിര്‍ സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് സിന്ധു ടീച്ചര്‍ നന്ദിയും പറഞ്ഞു.
