നവകേരള സൃഷ്ടിക്ക് ജനപക്ഷ ബദലിന്റെ തുടര്‍ച്ച അനിവാര്യം ഗോവിന്ദന്‍ പള്ളിക്കാപ്പില്‍

കാഞ്ഞങ്ങാട്: സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശപോരാട്ടങ്ങളില്‍ വലിയ ഉത്തരവാദിത്തം നിര്‍വഹിക്കുന്ന സംഘടനയാണ് ജോയിന്റ് കൗണ്‍സില്‍ എന്നും 57 വര്‍ഷക്കാലമായി സംസ്ഥാനത്ത് ഭരണം നടത്തുന്ന കക്ഷിയേത് എന്ന് നോക്കാതെ ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട ജോയിന്റ് കൗണ്‍സില്‍. നിലപാടുകളിലൂടെയാണ് ജീവനക്കാര്‍ക്കിടയില്‍ സംഘടനയ്ക്കുള്ള അംഗീകാരം വര്‍ധിച്ചു വരുന്ന തെന്നും സി പി ഐ ദേശീയ കൗണ്‍സിലംഗം അഡ്വ.ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പടെടെ തൊഴിലെടുക്കുന്ന വിഭാഗങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സമരത്തിലാണ് .32 വര്‍ഷത്തിനിടക്ക് 24 പണിമുടക്കങ്ങളാണ് നടന്നത്.രാജ്യത്തെ സമ്പന്നവര്‍ഗ്ഗത്തെ സംരക്ഷിക്കുന്ന നയങ്ങള്‍ക്കെതിരെയും പണിയെടുക്കുന്നവരെ ബുദ്ധിമുട്ടിക്കുന്ന നയങ്ങള്‍ക്കെതിരെയുമാണ് ഈ പണി മുടക്കങ്ങള്‍ നടന്നത്. അവസാനമായി ഫെബ്രുവരി 12 ന് നടന്ന പണിമുടക്കത്തില്‍ 30 കോടി ആളുകളാണ് പങ്കെടുത്തത്. ലോകത്തു തന്നെ നടന്ന പണിമുടക്കങ്ങളില്‍ ഇത്രയും പങ്കാളിത്തമുള്ള മറ്റൊരു പണി മുടക്കം ഉണ്ടായിട്ടില്ല.
ലോകം മുഴുവന്‍ കോവിഡ് മൂലം അടച്ചിട്ട സമയത്ത് പാര്‍ലമെന്റ് സമ്മേളിച്ച് സമ്പന്നതാല്പര്യങ്ങള്‍ അനുസരിച്ച് തൊഴിലാളി വിരുദ്ധമായ ലേബര്‍ കോഡുകള്‍ കൊണ്ടുവന്നതില്‍ നിന്നു തന്നെ കേന്ദ്ര ഭരണകൂടം ആര്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന് വ്യക്തമാണ്. എല്ലാ അധികാരവും കേന്ദ്രത്തില്‍ കേന്ദ്രീകരിച്ച് സംസ്ഥാനങ്ങള്‍ക്ക് നിയമം നിര്‍മ്മിക്കാന്‍ അധികാരമുളള മേഖലകളിലടക്കം കേന്ദ്രത്തിന്റെ ഇടപെടല്‍ ഉണ്ടായിരിക്കൊണ്ടിരിക്കുന്നു. സെസ് ആയും സര്‍ചാര്‍ജ് ആയും ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത് സംസ്ഥാനങ്ങള്‍ക്ക് വിഹിതം നല്‍കാതെ സമ്പന്നതാല്പര്യം അനുസരിച്ച് മുന്നോട്ടു പോകുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയം മൂലം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വലിയ തോതില്‍ വര്‍ധിച്ചു വരുന്നു.ലോകത്തെ പട്ടിണി രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നൂറ്റിയഞ്ചാം സ്ഥാനത്താണ്. സാധാരണക്കാരന് ലഭിച്ചു വന്ന ആനുകൂല്യങ്ങള്‍ ഓരോന്നായി ഇല്ലാതാക്കി വരുന്നതിന് ഉദാഹരണമാണ് തൊഴിലുറപ്പു പദ്ധതിയുടെ സാമ്പത്തിക ബാധ്യത സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചത്.
ഇതേ സമയത്താണ് 2025 നവംബര്‍ മാസത്തില്‍ കേരളം അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെടുന്നത്. ഐ ക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടില്‍ ലോകത്ത് 110 കോടി ദരിദ്രര്‍ ഉള്ളതില്‍ അതില്‍ 24 കോടി 35 ലക്ഷം ദരിദ്രരും ഇന്ത്യയിലാണ്. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളില്‍ കേരളം മാത്രം അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി മാറിയതിനു കാരണം കേരളത്തിലെ സര്‍ക്കാര്‍ തുടര്‍ന്നു ജനപക്ഷ നിലപാടുകളാണ്. 2011 മുതല്‍ 2016 വരെ ഭരിച്ച സര്‍ക്കാര്‍ 5056 വീടുകള്‍ മാത്രം നിര്‍മ്മിച്ചു നല്‍കിയ സ്ഥാനത്ത് എന്നാല്‍ 2016 മുതല്‍ ഇടതു സര്‍ക്കാര്‍ 10 വര്‍ഷം കൊണ്ട് ലൈഫ്മിഷന്‍ മുഖേന 500381 വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്.1991 മുതല്‍ കേന്ദ്ര സര്‍ക്കാരുകള്‍ നടപ്പിലാക്കി വരുന്ന തൊഴിലാളി വിരുദ്ധ നയങ്ങളും അതിനു ബദലായി ഇടതു പക്ഷ സര്‍ക്കാരുകള്‍ കേരളത്തില്‍ നടപ്പിലാക്കി വരുന്ന ജനപക്ഷ നയങ്ങളും പരിശോധിച്ചാല്‍ നവകേരള സൃഷ്ടിക്ക് ബദല്‍ നയങ്ങളുടെ തുടര്‍ച്ചയും ഇടതുപക്ഷ സര്‍ക്കാരിന്റെ തുടര്‍ച്ചയും അനിവാര്യമാണ്.
കാഞ്ഞങ്ങാട് വ്യാപാരഭവന്‍ ഹാളില്‍ നടന്ന ജില്ലാ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ജി.സുരേഷ് ബാബു അധ്യക്ഷനായി. സംഘാടക സമിതി ചെയര്‍മാന്‍ എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി കൃഷ്ണന്‍ സ്വാഗതം പറഞ്ഞു.ജില്ലാ ജോയിന്റ് സെക്രട്ടറി ടി റിജേഷ് രക്തസാക്ഷി പ്രമേയവും ജില്ലാ വൈസ് പ്രസിഡന്റ് എ കെ ദിനേശ് കുമാര്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു’ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി ഗോപകുമാര്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ബാനം ദിവാകരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ ആമിന എ വരവുചെലവ് കണക്കും ഓഡിറ്റര്‍ സുനില്‍ കുമാര്‍ കുനി യേരി ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിമാരായനരേഷ് കുമാര്‍ കുന്നിയൂര്‍,ഡി ബിനില്‍ ,സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ബിജു രാജ് സി കെ ,യമുന രാഘവന്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം ശ്രീജി തോമസ് പ്രമേയങ്ങളും ജില്ലാ ജോയിന്റ് സെക്രട്ടറി എസ് എന്‍ പ്രമോദ് ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പൊതുചര്‍ച്ചയ്ക്ക ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറി ഡിബി നിലും മറുപടി പറഞ്ഞു. സമ്മേളനം അടുത്ത ഒരു വര്‍ഷത്തേക്കുള്ള കമ്മിറ്റിയെയും ഭാരവാഹികളെയും സമ്മേളനം തെരഞ്ഞെടുത്തു.
ഭാരവാഹികള്‍: ജി സുരേഷ് ബാബു (പ്രസിഡന്റ്)
ടി റിജേഷ്, വിനോജ് എം (വൈസ് പ്രസിഡന്റുമാര്‍)
എസ് എന്‍ പ്രമോദ് (സെക്രട്ടറി)
എ വി ശശിധരന്‍ ,ടി വി രഞ്ജിഷ് (ജോയിന്റ് സെക്രട്ടറിമാര്‍)
എ ആമിന (ട്രഷറര്‍)
വനിതാ കമ്മിറ്റി:
റെജി കെ ആര്‍ (പ്രസിഡന്റ്)
നിഷ പി വി (സെക്രട്ടറി)

 

error: Content is protected !!